പ്രമുഖ വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രൻ അന്തരിച്ചു: സംസ്കാരം ജബൽ അലിയിൽ

109

പ്രമുഖ വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രൻ (എം എം രാമചന്ദ്രൻ–- 80) അന്തരിച്ചു. ദുബായ്‌ ആസ്‌റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു. ചന്ദ്രകാന്ത്‌ ഫിലിംസിന്റെ ബാനറിൽ വൈശാലി, സുകൃതം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്‌. 13 ചിത്രങ്ങളിൽ അഭിനയിച്ചു. 1942 ജൂലൈ 31ന്‌ തൃശൂരിൽ ജനിച്ചു. ബാങ്കിങ്‌ മേഖലയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1974ൽ കുവൈറ്റിലേക്ക്‌ പോയി. അവിടെയാണ്‌ അറ്റ്‌ലസ്‌ ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങിയത്‌. സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണശൈലിയിലൂടെ മലയാളികൾക്ക്‌ സുപരിചിതനായി. ഇന്ദിരയാണ്‌ ഭാര്യ. രണ്ട്‌ മക്കൾ.