HomeUncategorizedബിഗ് സല്യൂട്ട് ! കനാലിൽ വീണു മരണം മുഖാമുഖം കണ്ട യുവാവിന് അപ്രതീക്ഷിത രക്ഷകനായി എ.എസ്.ഐ...

ബിഗ് സല്യൂട്ട് ! കനാലിൽ വീണു മരണം മുഖാമുഖം കണ്ട യുവാവിന് അപ്രതീക്ഷിത രക്ഷകനായി എ.എസ്.ഐ !

കനാലിൽ വീണു മരണത്തെ മുഖാമുഖം കണ്ട യുവാവിന് രക്ഷകനായത് എസ്ഐ. കനാലിൽ വീണ ബൈക്ക് യാത്രികനെയാണ് ആലപ്പുഴ കൺട്രോൾ റൂം എ.എസ്.ഐ സി.ജെ സെബാസ്റ്റ്യൻ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. ആലപ്പുഴ അവലൂക്കുന്ന് വടക്കേ അറ്റത്ത് വീട്ടിൽ യദുകൃഷ്ണനാണ് അപകടത്തിൽപ്പെട്ട് എ.എസ്. കനാലിൽ വീണത്.

തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു. നീന്തൽ അറിയാത്ത യദുകൃഷ്ണൻ കനാലിൽ വീണു മുങ്ങി പൊങ്ങി. ഈ സമയം കൺട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥർ ജീപ്പിൽ സ്ഥലത്തെത്തി. എ.എസ്.ഐ. സി.ജെ. സെബാസ്റ്റ്യൻ യൂണിഫോമിൽ കനാലിൽ ചാടി യദുകൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മഹേഷിനെയും രവിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments