HomeNewsLatest Newsപ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാർവതി മന്ദിരം വസതിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. കഴിവുകളെയോ നേട്ടങ്ങളെയോ ചൊല്ലി ഒരിക്കലും അഹങ്കരിക്കാത്ത അർജുനൻ മാഷ് അംഗീകാരങ്ങൾ ലഭിക്കാത്തതിൽ ഒരു പരിഭവവും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. അത്രയും സാത്വികനും ശുദ്ധനുമായ മനുഷ്യനായിട്ടാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാം അദ്ദേഹം ഓർക്കുന്നത്.

1968ൽ ‘കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്തേക്ക് കടന്നുവന്നു.അക്കാലയളവിൽ അർജുനൻ ശ്രീകുമാരൻ തമ്പിയെ പരിചയപ്പെട്ടു. പിൽക്കാലത്ത് എം.കെ അർജുനനുമായി ചേർന്ന് നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം.കെ അർജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു.
വയലാർ, പി. ഭാസ്‌കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments