അമ്മയുടെ പോരാട്ട വിജയം; അനുപമക്ക് കുഞ്ഞിനെ തിരിച്ചുകിട്ടി; കൈമാറ്റം ജഡ്‌ജിയുടെ ചേംബറിൽ വച്ച്

94

ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാവായ അനുപമയ്ക്കും അച്ഛൻ അജിത്തിനും കൈമാറി. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെ കുട്ടിയെ കൈമാറുകയായിരുന്നു.
എല്ലാ നടപടികളും ജ‍‍ഡ്ജിയുടെ ചേമ്പറിലാണ് നടന്നത്. കുഞ്ഞിനെ കൊടുക്കുന്നതിന് മുമ്പ് അജിത്തിനെയും ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. കുട്ടിയെ നന്നായി വളർത്തണമെന്ന് കൂടുംബ കോടതി ജഡ്ജി ബിജു മേനോൻ അനുപമയോട് പറഞ്ഞു. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.