HomeNewsLatest Newsശ്വാസതടസം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;, ചികിത്സ തേടുന്നത് രണ്ടാം...

ശ്വാസതടസം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;, ചികിത്സ തേടുന്നത് രണ്ടാം തവണ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലാണ് പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടല്‍ അടക്കം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ വീണ്ടും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷാ ചികിത്സ തേടുന്നത്. ആഗസ്റ്റ് 2 ന് കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി ആഗസ്റ്റ് 14 ന് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവാനായി ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments