HomeNewsLatest Newsആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി; കര്‍ദ്ദിനാള്‍ രാജാവല്ല, നിയമത്തിനു വിധേയനെന്നും ഹൈക്കോടതി

ആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി; കര്‍ദ്ദിനാള്‍ രാജാവല്ല, നിയമത്തിനു വിധേയനെന്നും ഹൈക്കോടതി

വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വത്തുക്കള്‍ സഭയുടേതാണെന്നും അത് നോക്കി നടത്തുകമാത്രമാണ് കര്‍ദ്ദിനാള്‍ ന്നെും സിവില്‍ തര്‍ക്കങ്ങളില്‍ ഇന്ത്യയില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി നിരീക്ഷിച്ചു.

കര്‍ദ്ദിനാളിനെ ഒരു കിംഗ് ആയി കാണാമോ? എന്ന കോടതിയുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ആരും നിയമത്തിന് മുകളിലല്ലെന്നും കോടതി പറഞ്ഞു. രാജ്യത്തെ കുറ്റകൃത്യത്തില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ല. കേസില്‍ അന്തിമ വാദം ഉച്ചയ്ക്കു ശേഷം നടക്കും.

അതിരൂപതയിലെ ഭൂമി ഇടപാടില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ അന്തിമ വാദം ഉന്നയിച്ചത്. ഹര്‍ജിയില്‍ ഇന്ന് തന്നെ വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments