മദ്യാസക്തിക്ക് ചികിത്സയിലായിരുന്നയാൾ ആശുപത്രിക്കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യക്കു ശ്രമിച്ചു: സംഭവം കണ്ണൂരിൽ

37

മദ്യാസക്തിയിൽ അക്രമാസക്തനായ രോഗി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മട്ടന്നൂർ കോളാരി സ്വദേശി സുരേഷ് ബാബു (45) ആണ് ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ തലശ്ശേരി ജനറൽ ആശുപത്രി മെഡിക്കൽ വാർഡ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ സുരേഷ് ബാബുവിനെ അഗ്നിശമന സേന രക്ഷിച്ച് ആശുപത്രിയിലാക്കി.