”ഒരിക്കൽക്കൂടി…..ഇന്നച്ചാ, ഇനിയൊരു മേക്ക്അപ്പ് ഉണ്ടാവില്ല” ; ഹൃദയേഭേദകമായ കുറിപ്പുമായി ആലപ്പി അഷ്‌റഫ്

13

മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു ഇന്നസെന്റിന്റെ മരണം. ഇന്നസെന്റുമായുള്ള ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്ന ഹൃദയഭേദകമായ പോസ്റ്റാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പങ്കുവെച്ചിരിക്കുന്നത്. ചേതനയറ്റ ഇന്നസെന്റിന്റെ ശരീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ ഒരിക്കല്‍ കൂടി , ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും അരങ്ങ് തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്‍ക്കും’ -എന്നാണ് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നസെന്റിന്റെ മൃതദേഹം രാവിലെ എട്ട് മണി മുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചു. ഇവിടെത്തെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ പത്തിനാണ് സംസ്‌കാരം.