നടൻ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍നിന്ന് തിരിച്ചെത്തിയ ചലച്ചിത്രപ്രവര്‍ത്തകനു കൊവിഡ്

21

നടന്‍ പ്രിഥ്വിരാജിനും സംവിധായകന്‍ ബ്ലസിക്കുമൊപ്പം ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ചലച്ചിത്ര പ്രവര്‍ത്തകനു കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാൻസ്‌ലേറ്ററായാണ് പ്രവർത്തിച്ചത്. കഴിഞ്ഞ മെയ് 22 നാണ് ഇയാള്‍ കൊച്ചിയില്‍ ചലച്ചിത്ര സംഘത്തോടൊപ്പം വിമാനമിറങ്ങിയത്. നടന്‍ പ്രിഥ്വിരാജും സംവിധായകന്‍ ബ്ലസിയും മറ്റു 28 പ്രവര്‍ത്തകരും ഉണ്ടായിരുന്നു എന്നാണ് വിവരം.

ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടു ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ ചിത്രീകരണത്തിനായിരുന്നു സംഘം ജോര്‍ദാനിലേക്കു പോയത്. ലോകത്ത് ലോക് ഡൗണ്‍ ആരംഭിച്ചതോടെ സംഘം ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു. പൃഥ്വിരാജിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോർദ്ദാനിൽ നിന്നും തിരിച്ചെത്തിയതിനെ തുടർന്നാണ് കൊവിഡ് പരിശോധന നടത്തിയത്.