മദ്യം ലഭിക്കാതായി: ഉറക്ക ഗുളിക കഴിച്ച് പ്രശസ്ത നടിയുടെ മകൻ ആശുപത്രിയിൽ !!

31

ഉറക്ക ഗുളിക കഴിച്ച് പ്രശസ്ത നടിയുടെ മകൻ ആശുപത്രിയിൽ. ലോക്ക് ഡൌണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെ അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് യുവാവിനെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇയാൾ മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചാതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.