തമിഴ് നടൻ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു: ആരോഗ്യനില തൃപ്തികരമാണെന്നു നടൻ

39

തമിഴ് നടൻ സൂര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ജീവിതം പഴയപടിയായിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കുക- സൂര്യ പറഞ്ഞു. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

സിനിമാതാരങ്ങൾക്ക് തുടർച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ ചലചിത്ര ഷൂട്ടിങ്ങുകൾക്കും തമിഴ്നാട്ടിൽ നിയന്ത്രണമുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ തീയേറ്ററുകളുടെ വിലക്ക് കൂടി നീക്കിയതോടെ രോ​ഗം പടരാനുള്ള സാധ്യതകൾ കൂടുമെന്നാണ് വിദ​​ഗ്ധർ വിലയിരുത്തുന്നത്.12382 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്.