HomeANewsLatest Newsതീപ്പെട്ടി ചോദിച്ചപ്പോൾ കൊടുത്തില്ല; വീട്ടിൽ കയറി കല്ലുകൊണ്ട് തലയടിച്ചു തകർത്ത് യുവാവ്; സംഭവം കഴക്കൂട്ടത്ത്

തീപ്പെട്ടി ചോദിച്ചപ്പോൾ കൊടുത്തില്ല; വീട്ടിൽ കയറി കല്ലുകൊണ്ട് തലയടിച്ചു തകർത്ത് യുവാവ്; സംഭവം കഴക്കൂട്ടത്ത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് തീപ്പെട്ടി ചോദിച്ചപ്പോൾ കൊടുക്കാത്തതിന് വീട് കയറി ആക്രമിച്ചു. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്. കല്ലുകൊണ്ട് അശോകന്റെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ചെവിക്ക് ഗുരുതര പരുക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ അശോകനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപ്പെട്ടി ചോദിച്ചപ്പോൾ കൊടുക്കാത്തതിന് മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് മർദ്ദിച്ചതെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments