HomeNewsLatest Newsകോഴിക്കോട് നഗരത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; അപകടം ശക്തമായ മഴയെത്തുടർന്ന്; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് നഗരത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; അപകടം ശക്തമായ മഴയെത്തുടർന്ന്; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. ശക്തമായ മഴയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലോടൊണ് കെട്ടിടം തകര്‍ന്നത്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാല്‍ കെട്ടിടത്തിനകത്ത് ആരും ഉണ്ടായിരുന്നില്ല. നിരവധി വാഹനങ്ങള്‍ കടന്നുപോകുകയും ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ വലിയ ദുരന്തം ഒഴിവായി. മുകള്‍ഭാഗത്തെ വലിയ കോണ്‍ക്രീറ്റ് ഭീമുകള്‍ ഉള്‍പ്പെടെ കെട്ടിടാവശിഷ്ടങ്ങള്‍ റോഡിന് സമീപത്തേക്ക് വീണിട്ടുണ്ട്. കെട്ടിടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments