ചൈൽഡ് കെയർ ഹോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ചെരിപ്പുകൊണ്ട് അതിക്രൂര മർദ്ദനം; ദയനീയ ദൃശ്യങ്ങൾ പുറത്ത് !

6

ആഗ്രയിലെ ചൈൽഡ് കെയർ ഹോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ചെരിപ്പുകൊണ്ട് അതിക്രൂര മർദ്ദനം. ദൃശ്യങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചെരിപ്പുകൊണ്ട് ക്രൂരമായി മർദിക്കുന്നതും മറ്റൊരു കുട്ടിയുടെ കാലുകളും കൈകളും കെട്ടിയിരിക്കുന്നതും കാണാം.  ചിൽഡ്രൻസ് ഹോം സൂപ്രണ്ടാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നും ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതായും ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. മുറിയിലെ മറ്റ് ആറ് കുട്ടികൾ, ഓരോരുത്തരും അവരവരുടെ കിടക്കയിൽകിടക്കുന്നതും വിഡിയോയിൽ കാണാം.

ക്രൂരമായ സംഭവം ഈ മാസം ആദ്യം ആണ് നടന്നതെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വ്യാപകമായ ശ്രദ്ധ നേടുന്നത്. പ്രതിയെ ഇപ്പോൾ സസ്‌പെൻഡ് ചെയ്തതായും അവർക്കെതിരെ നിയമപരമായ കേസ് ഫയൽ ചെയ്തതായും റിപ്പോർട്ടുണ്ട്. പ്രയാഗ്‌രാജിലെ ഒരു ജുവനൈൽ ഫെസിലിറ്റിയിൽ നടന്ന സമാനമായ സംഭവത്തിൽ ഇവർ നേരത്തെ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇപ്പോൾ ട്വിറ്ററിൽ വൈറലായിട്ടുണ്ട്.