HomeNewsLatest Newsമതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരത്ത് മതപഠന ശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ബീമാപള്ളി സ്വദേശിയായ അസ്മിയ (17)യെയാണ് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി അസ്മിയമോള്‍ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments