ഒന്നല്ല, രണ്ടല്ല ഒറ്റ പ്രസവത്തിൽ 9 കുരുന്നുകൾ ! അപൂർവ്വ ഭാഗ്യവുമായി യുവതി !

24

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നടന്ന ഒരു പ്രസവം ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 25കാരി യുവതി ഒറ്റ പ്രവസത്തില്‍ ജന്മം നല്‍കിയത് 9 കുഞ്ഞുങ്ങള്‍ക്കാണ്. ചൊവ്വാഴ്ചയായിരുന്നു ഹലീമ സിസ്റ്റെ എന്ന യുവതി ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നെന്ന് മാലി ആരോഗ്യമന്ത്രി അറിയിച്ചു.

മൊറോക്കയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ഹലീമയുടെ അപൂര്‍വ്വ ഗര്‍ഭം അധികൃതരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ നേടി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൊറോക്കയിലെ ആശുപത്രിയില്‍ വിദഗ്ദ ചികിത്സയും പ്രത്യേക പരിഗണയും ഉറപ്പാക്കിയത്.