സംരക്ഷണമില്ലാതെ ചത്തത് 71 പശുക്കൾ; എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു യോഗി ആദിത്യനാഥ്

160

പശുക്കളുടെ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെയാണ് നടപടി. ഒരു ജില്ലാ കളക്ടറടക്കം മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്ക് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോപാകുലനായ യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടു. ഗോശാലകള്‍ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.