HomeNewsLatest Newsസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് മുംബൈയിൽ നിന്നെത്തിയ 73 വയസ്സുകാരി: ആകെ മരണം...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് മുംബൈയിൽ നിന്നെത്തിയ 73 വയസ്സുകാരി: ആകെ മരണം നാലായി

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ കൂടി ഇന്ന് മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  അഞ്ചങ്ങാടി സ്വദേശി ഖദീജയാണ് മരിച്ചത്73 വയസായിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയാണ്. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

മുംബൈയിൽനിന്ന് തിങ്കളാഴ്ചയാണ് ഇവർ കേരളത്തിലെത്തിയത്. ഇവർക്ക് ശ്വാസതടസ്സം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരോടൊപ്പം എത്തിയ മകനും ആംബുലന്‍സ് ഡ്രൈവറും പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ മൂന്നു പേരും നിരീക്ഷണത്തിൽ കഴിയുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments