ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; അഞ്ചു പേര്‍ അറസ്റ്റില്‍, രണ്ട് പോലീസുകാരെ സസ്പെൻസ് ചെയ്തു

97

ജാര്‍ഖണ്ഡില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കവെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരു പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശംസ് തബ്രീസ് എന്ന 24കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അക്രമികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെയാണ് സംഭവം വിവാദമായത്.
ആള്‍ക്കൂട്ടത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിന് പുറമെയാണ് നാലുപേരെ കൂടി പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് തബ്രീസിനെയും രണ്ടു സുഹൃത്തുക്കളെയും ജനക്കൂട്ടം മോഷണം ആരോപിച്ച് പിടിച്ചതും മര്‍ദ്ദിച്ചതും.സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടെങ്കിലും തബ്രീസ് അക്രമികളുടെ പിടിയിലായി. ഏഴ് മണിക്കൂറോളം തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.