കാട്ടുതീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വനം വകുപ്പിലെ മൂന്നു ജീവനക്കാർക്ക് ദാരുണാന്ത്യം

29

വ​ന​ത്തി​ലു​ണ്ടാ​യ​ ​വ​ൻ​ ​തീ​ ​അ​ണ​യ്ക്കു​ന്ന​തി​നി​ടെ,​ ​വ​നം​ ​വ​കു​പ്പി​ലെ​ ​മൂന്ന് ജീ​വ​ന​ക്കാ​ർ​ ​വെ​ന്ത് ​മ​രി​ച്ചു.​ ​ഒരാൾക്ക് ​പൊ​ള്ള​ലേ​റ്റു.​ ​ഇ​യാ​ളു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മല്ല.ഫോ​റ​സ്റ്റ് ​ട്രൈ​ബ​ൽ​ ​വാ​ച്ച​ർ​ ​അ​തി​ര​പ്പി​ള​ളി​ ​വാ​ഴ​ച്ചാ​ൽ​ ​ആ​ദി​വാ​സി​ ​കോ​ള​നി​യി​ലെ​ ​ദി​വാ​ക​ര​ൻ​ ​(43​),​ ​താ​ത്കാ​ലി​ക​ ​വാ​ച്ച​ർ​ ​പാ​ല​ക്കാ​ട് ​കൊ​ടു​മ്പ് ​എ​ട​വ​ണ​വ​ള​പ്പി​ൽ​ ​വീ​ട്ടി​ൽ​ ​കു​ഞ്ഞ​യ്യ​പ്പ​ന്റെ​ ​മ​ക​ൻ​ ​വേ​ലാ​യു​ധ​ൻ​ ​(54​)​,​ കൊ​ടു​മ്പ് ​സ്വ​ദേ​ശി​യും​ ​താ​ത്കാ​ലി​ക​ ​വാ​ച്ച​റു​മാ​യ​ ​വ​ട്ട​പ്പ​റ​മ്പി​ൽ​ ​അ​യ്യ​പ്പ​ന്റെ​ ​മ​ക​ൻ​ ​ശ​ങ്ക​രൻ ​(48)​ എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​

ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഏ​ഴ​ര​യോ​ടെ​യാ​ണ് ​മൂ​ന്നു​ ​പേ​രെ​യും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എ​ത്തി​ച്ച​ത്.​ ​ദി​വാ​ക​ര​നും​ ​വേ​ലാ​യു​ധ​നും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തും​ ​മു​മ്പേ​ ​മ​രി​ച്ചു.​ ​നൂ​റ് ​ശ​ത​മാ​ന​ത്തോ​ളം​ ​പൊ​ള്ള​ലേ​റ്റി​രു​ന്ന​ ​ശ​ങ്ക​ര​നെ​ ​ഉ​ട​ൻ​ ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​രാ​ത്രി​ 11.45​ ​ഓ​ടെ​ ​മ​രി​ച്ചു.


​ ​നിസാര പൊള്ളലേറ്റ ഗാ​ർ​ഡ് ​നൗ​ഷാ​ദി​നെ​ ​ചെ​റു​തു​രു​ത്തി​യി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
ദേ​ശ​മം​ഗ​ലം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ള്ളം​ ​കൊ​റ്റ​മ്പ​ത്തൂ​രി​ലെ​ ​എ​ച്ച്.​എ​ൻ.​എ​ൽ​ ​തോ​ട്ട​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്കാ​ണ് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​