HomeNewsLatest Newsസീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്: മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തു; മൊത്തം 12 പേർ അറസ്റ്റിൽ

സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്: മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തു; മൊത്തം 12 പേർ അറസ്റ്റിൽ

സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. ഇടുക്കി – തോപ്രാംകുടി സ്വദേശികളായ ജോബിന്‍, അരുണ്‍, റിജോ എന്നിവരാണ് പിടിയിലായത്. കട്ടപ്പന സി.ഐ വിഎസ് അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുമളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.ഇതോടെ പിടിയിലായവരുടെ എണ്ണം 12 ആയി.

കള്ളനോട്ട്‌ കേസില്‍ സീരിയല്‍ നടിയും ബന്ധുക്കളും അറസ്‌റ്റില്‍. പ്രതികളുടെ കൊല്ലത്തെ വീട്ടില്‍ നിന്ന്‌ 57 ലക്ഷത്തിന്റെ കള്ളനോട്ട്‌ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. സമീപ കാലത്തെ ഏറ്റവും വലിയ കള്ളനോട്ട്‌ കേസിലാണ്‌ സീരിയല്‍ നടി സൂര്യാശശികുമാറും ബന്ധുക്കളും അറസ്‌റ്റിലായത്‌. സൂര്യാശശികുമാറിനൊപ്പം സഹോദരി ശ്രുതി, മാതാവ്‌ രമാദേവി എന്നിവരാണ്‌ ആദ്യം അറസ്‌റ്റിലായിരുന്നത്. കൊല്ലത്തെ ഇവരുടെ ആഡംബര വീട്ടില്‍ നിന്ന്‌ 57 ലക്ഷം രൂപയുടെ കള്ളനോട്ട്‌ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments