HomeNewsLatest Newsഡൽഹി കലാപം: മരിച്ചവരുടെ എണ്ണം 27 കവിഞ്ഞു: 106 പേർ അറസ്റ്റിൽ

ഡൽഹി കലാപം: മരിച്ചവരുടെ എണ്ണം 27 കവിഞ്ഞു: 106 പേർ അറസ്റ്റിൽ

മൂന്ന് ദിവസമായി ഡൽഹിയിൽ തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയി. 200ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. 106 പേർ അറസ്റ്റിലായി. ഡൽഹി പൊലീസ് പിആർഒ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പുറത്തു വിട്ടത്. കലാപങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദര്‍ശിപ്പിച്ചു. അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് നിര്‍ദ്ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments