യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ കേസില്‍ മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റി: ഇന്ന് കൂടുതൽ നടപടി

159

യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ കേസില്‍ കോളജിലെ മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റി. കോളജിന്റെ പ്രവര്‍ത്തനം പൂര്‍ണമായി അധ്യാപകരുടെ നിയന്ത്രണത്തിലാക്കാനും തീരുമാനമായി.

ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ കോളജില്‍ വളരെ സുരക്ഷയോടുകൂടിയുള്ള പ്രത്യേകം മുറിയെടുക്കാന്‍ തീരുമാനമായി. കൂടാതെ സര്‍വകലാശാല പരീക്ഷകള്‍ അല്ലാതെ പിഎസ് സി ഉള്‍പ്പെടെയുള്ള മറ്റ് പരീക്ഷകള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നടത്തേണ്ടെന്ന് കമ്മിഷനോട് ആവശ്യപ്പെടുമെന്നും കൊളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമ അറിയിച്ചു.

കടപ്പാട്: janayugamonline