തിരുവനന്തപുരം തുമ്പയിൽ 2 അതിഥി തൊഴിലാളികൾ ട്രെയിന്‍തട്ടി മരിച്ച നിലയില്‍; സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതെന്നു സൂചന

29
Corpse

തിരുവനന്തപുരത്ത് രണ്ട് അതിഥി തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍ (39), ഗണേഷ് ഒറാന്‍ (26) എന്നിവരാണ് മരിച്ചത്. തുമ്ബയില്‍ സ്റ്റേഷന്‍ കടവിലാണ് സംഭവം. രാവിലെ പ്രദേശവാസികളാണ് പാളത്തിന് സമീപം മൃതദേഹങ്ങള്‍ കണ്ടത്. രാത്രിയില്‍ പാളത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനരികില്‍ മൊബൈല്‍ ഫോണുകളും ഹെഡ് ഫോണും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. കുളത്തൂര്‍ ചിത്രനഗറില്‍ റെയില്‍വേ പാളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരാണിവര്‍.