യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത രണ്ടു ജീവനക്കാർ അറസ്റ്റില്‍

48395

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍എംബാം ചെയ്യാൻ കയറ്റിയ യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രം എടുത്ത സംഭവത്തില്‍ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.നഴ്സിംഗ് അസിസ്റ്റന്റ്റ് ഇരിട്ടി പേരാവൂരിലെ എം.കെ.മനോജ്(40), എംബാം ചെയ്യുന്നതിനിടെ മദ്യപിച്ച നിലയില്‍ കാണപ്പെട്ട ആലപ്പുഴ സ്വദേശി സുനില്‍(43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അന്വേഷണ വിധേയമായി ആശുപത്രിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

 Also read: ലൈംഗികാവയവം ശ്രദ്ധിച്ചാലറിയാം ആയുസ്സുൾപ്പെടെ നിങ്ങളുടെ ജീവിതത്തിലെ 5 കാര്യങ്ങൾ !

പയ്യന്നൂര്‍ സ്വദേശിനിയും 40 കാരിയുമായ യുവതിയുടെ മൃതദേഹത്തോടാണ് ഇവര്‍ അനാദരവ് കാണിച്ചത്. മംഗലാപുരത്തെ ആസ്പത്രിയില്‍ നിന്നും അനസ്തേഷ്യ നല്‍കുന്നതിനിടെ മരിച്ച യുവതിയുടെ മൃതദേഹം എംബാം ചെയ്യാനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. 4 മണിക്കൂര്‍ കഴിഞ്ഞിട്ടും എംബാം ചെയ്ത് ലഭിക്കാതെ കണ്ടതോടെ ബന്ധുക്കള്‍ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ഒരു മൂലയില്‍ കിടത്തി അതിന്റെ വശത്ത് ഇരുന്ന് സുനിലും മനോജും മദ്യപിക്കുന്നത് കണ്ടത്. അന്ന് രാത്രി തന്നെ സുനിലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓടിരക്ഷപ്പെട്ട മനോജിനെ ഇന്നലെ വൈകുന്നേരം പാണപ്പുഴയില്‍ നിന്നാണ് പിടികൂടിയത്. ഇതിനു മുൻപും മൃതദേഹങ്ങളുടെ ചിത്രമെടുത്തതായി ഇവര്‍ സമ്മതിച്ചു. മാത്രമല്ല, മൃതദേഹവുമായി എത്തുന്നവരുടെ ബന്ധുക്കളില്‍നിന്നും മദ്യവും കൈക്കൂലിയും ഇവര്‍ പറ്റാറുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പരിയാരം എസ്.ഐ.കെ.എന്‍.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് രാവിലെ പയ്യന്നൂര്‍ സബ് കോടതി മുമ്ബാകെ ഹാജരാക്കി.

Also read: മമ്ത മോഹൻദാസിന്റെ ആ സെൽഫികൊണ്ട് സുനിൽചേട്ടനും കടയ്ക്കും സംഭവിച്ചത്….

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE