HomeNewsLatest Newsആളുകൾ വലയുമ്പോൾ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയിൽ വിൽപ്പന: രണ്ടുപേർ അറസ്റ്റിൽ

ആളുകൾ വലയുമ്പോൾ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയിൽ വിൽപ്പന: രണ്ടുപേർ അറസ്റ്റിൽ

രാജ്യത്ത്കടുത്ത ഓക്‌സിജന്‍ ക്ഷാമം നിലനില്‍ക്കെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് വില്‍പന നടത്തിയ രണ്ട് യുവാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. വികാസ്പുരി നിവാസിയായ ശ്രെ ഒബ്രായ് (30), ഷാലിമാർ ബാഗിലെ അഭിഷേക് നന്ദ (32) എന്നിവരാണ് പിടിയിലായത്. ഓണ്‍ലൈനില്‍ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണ് ശ്രെ ഒബ്രായ്. ഈ പരിചയം മുതലെടുത്താണ് ഗ്യാസ് സിലിണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയത്. ഇവരുടെ പക്കല്‍ നിന്നും ആകെ അഞ്ച് ഓക്സിജന്‍ സിലിണ്ടറുകളും ഇവ കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രെ ഒബ്രായുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചത്തയില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments