HomeANewsLatest Newsമലപ്പുറത്ത് നിക്കാഹി​ന്റെ മൂന്നാം നാൾ 18കാരി വിദ്യാർത്ഥിനി മരിച്ചനിലയിൽ; 19കാരനായ ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് നിക്കാഹി​ന്റെ മൂന്നാം നാൾ 18കാരി വിദ്യാർത്ഥിനി മരിച്ചനിലയിൽ; 19കാരനായ ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് നിക്കാഹി​ന്റെ മൂന്നാം നാൾ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ആമയൂർ സ്വദേശിയായ 18 വയസ്സുകാരി ഷൈമ സിനിവർ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നിക്കാഹിന് പിന്നാലെയാണ് ഇന്ന് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. അതേസമയം പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് ആശുപത്രിയിൽ ചിക്ത്സയിലാണ്.

ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments