HomeNewsLatest Newsരാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഭരണത്തിന്റെ ആയിരം ദിവസം പിന്നിട്ട് പിണറായി സർക്കാർ: മുടക്ക് 9.5 കോടി

രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഭരണത്തിന്റെ ആയിരം ദിവസം പിന്നിട്ട് പിണറായി സർക്കാർ: മുടക്ക് 9.5 കോടി

ആയിരം ദിവസം പിന്നിട്ട് പിണറായി സര്‍ക്കാര്‍. ഒരാഴ്ച നീളുന്ന ആഘോഷം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആയിരം പുതിയ പദ്ധതികളും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ആയിരം ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

ഒമ്പതരക്കോടി രൂപ മുടക്കിയാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ നടത്തുന്നത്. പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു ഇനി നവ കേരള നിര്‍മാണം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ആയിരം ദിനം ആഘോഷിക്കുന്നത്. എല്ലാ ജില്ലകളിലും എക്‌സിബിഷന്‍ സെമിനാറുകള്‍ എന്നിങ്ങനെയാണ് പരിപാടികള്‍. നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് പ്രകാരംം 9.54 കോടി രൂപയാണ് ചെലവാക്കുന്നത്.

സാമൂഹ്യസുരക്ഷാ രംഗത്തെ ഇടപെടലുകളും ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കലും ഗെയില്‍പൈപ്പ് ലൈന്‍ നിര്‍മ്മാണ പുരോഗതിയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. പക്ഷേ ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടി തന്നെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികളായിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റേ നേട്ടങ്ങളേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്രമ രാഷ്ട്രീയം തന്നെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments