HomeNewsLatest Newsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരങ്ങൾ ! ഈ അവസരം നഷ്ടപ്പെടുത്തരുത് !

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരങ്ങൾ ! ഈ അവസരം നഷ്ടപ്പെടുത്തരുത് !

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എക്‌സിക്യൂട്ടീവ്, സീനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ തൊഴില്‍ അവസരം. 326 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ വഴി ജൂലൈ 13 വരെ അപേക്ഷിക്കാം. സ്‌പെഷ്യലിസ്റ്റ് കേഡര്‍ തസ്തികയാണ്. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും. എക്‌സിക്യൂട്ടീവ്(എഫ്‌ഐ ആന്‍ഡ് എഫ്എം)-241 ഒഴിവ്. (ജനറല്‍ 100, ഒബിസി 64, എസ്‌സി -36, എസ്ടി 18, ഇഡബ്ലൂഎസ്-23) എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത- റൂറല്‍ ഇക്കണോമി, അഗ്രികള്‍ച്ചറല്‍ ആന്റ് അലൈഡ് ആക്ടിവിറ്റീസ്, ഹോര്‍ട്ടി കള്‍ച്ചറില്‍ നാല് വര്‍ഷ ഫുള്‍ടൈം ബിരുദം. സമാന വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ളവര്‍ക്കും ജോസി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി- 2020 മാര്‍ച്ച് 31 30 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

എക്‌സിക്യൂട്ടീവ്(സോഷ്യല്‍ ബാങ്കിങ് ആന്റ് സിഎസ്ആര്‍)-85 ഒഴിവ്. ( ജനറല്‍ 37, ഒബിസി 22, എസ്‌സി 12, എസ്ടി 6, ഇഡബ്ലൂഎസ്-8) യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ ബിരുദം (ഫുള്‍ ടൈം) സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കിംഗില്‍ ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ജോലി പരിചയം വേണം. ഇതില്‍ രണ്ട് വര്‍ഷം ഗ്രാമീണ മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തി പരിചയം ആയിരിക്കണം. പ്രായപരിധി- 2020 മാര്‍ച്ച് 31 ന് 35 കവിയരുത്.

സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. ജനറല്‍ ഇഡബ്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക്, 750 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, അംഗപരിമിധര്‍ എന്നിവര്‍ക്ക് പരീക്ഷ ഫീസ് ഇല്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടക്കണം. www.bank.sbi അല്ലെങ്കില്‍ www. sbi.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments