HomeNewsLatest Newsപാക്-അഫ്ഗാൻ ഭൂചലനം: മരണം 300 കടന്നു

പാക്-അഫ്ഗാൻ ഭൂചലനം: മരണം 300 കടന്നു

ന്യൂഡല്‍ഹി : ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ശക്‌തമായ ഭൂചലനം. ഉച്ചകഴിഞ്ഞ്‌ 2.40 തോടെ അനുഭവപ്പെട്ട ഭൂചനം റിക്‌ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. പ്രകമ്പനം ഒരു മിനിട്ടോളം നീണ്ടുനിന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഭൂചലനത്തിൽ മരണം 300 കടന്നു. പാക്കിസ്ഥാനിൽ എട്ട് കുട്ടികളുൾപ്പെടെ 214 പേർ മരിച്ചു..ഇന്ത്യയിൽ 3 മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അഫ്‌ഗാനില്‍ 64 പേർ മരിച്ചു.

അഫ്‌ഗാനിസ്‌ഥാനിലെ ഹിന്ദുകുഷാണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഹിമാചല്‍ പ്രദേശ്‌, പഞ്ചാബ്‌, ഹരിയാന, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളില്‍ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു.

സമീപകാലത്തുണ്ടായ ഏറ്റവും ശക്‌തമായ ഭൂചലനമാണ്‌ അനുഭവപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. ശ്രീനഗറില്‍ റോഡുകള്‍ തകര്‍ന്നു. ഭൂചലനത്തെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ജമ്മു കശ്‌മീരിലെ വൈദ്യുതബന്ധം വിച്‌ഛേദിക്കപ്പെട്ടു.

പരിഭ്രാന്തരായ ജനങ്ങള്‍ ഓഫിസുകളില്‍ നിന്നും ഇറങ്ങിയോടി. ഇവര്‍ തുറസായ സ്‌ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്‌. ഇനിയും തുടര്‍ച്ചലനങ്ങള്‍ ഉണ്ടായേക്കാമെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കൊച്ചിയിലും പ്രകമ്പനം അനുഭവപ്പെട്ടു.

അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ഭൗമ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. ​

പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ മേഖലകളിൽ അഞ്ചു സെക്കൻഡ് ഭൂചലനം നീണ്ടുനിന്നു. ഈ മേഖലകളിൽ 7.7 തീവ്രതയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ജയ്പൂർ, ഷിംല, ശ്രീനഗർ, ചണ്ഡീഗഡ്, ഭോപ്പാൽ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, ഭൂചലനത്തിനിടെ ഹൃദയാഘാതം മൂലം രണ്ടു സ്ത്രീകൾ മരിച്ചു. ഒരു യുവാവും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ കലൂരിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി.

RELATED ARTICLES

Most Popular

Recent Comments