ഫുഷു(ചൈന): ചൈന ഓപ്പണ്‍ ഫൈനലില്‍ സൈന നേവാളിന് തോല്‍വി. ഫൈനലില്‍ സൈനയെ തോല്പിച്ച് ചൈനയുടെ ലി സ്യൂറെയ് ആണ് കിരീടം സ്വന്തമാക്കിയത്. ചൈനീസ് താരത്തിന്റെ വെല്ലുവിളിയ്ക്കു മുന്നില്‍ തളര്‍ന്ന സൈന തോൽവി സമ്മതിക്കുകയായിരുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ ചാമ്പ്യനായ സ്യുറെയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിം 12-21 ന് നഷ്ടമാക്കിയ സൈന രണ്ടാംഗെയിമില്‍ പൊരുതിയെങ്കിലും അവസാന ഘട്ടത്തില്‍ ഉണര്‍ന്നുകളിച്ച സ്യുറെയ് 15-നെതിരെ 21 പോയന്റുകള്‍ക്ക് സെറ്റും ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കി.