ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് പാളം തെറ്റി. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറി. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേയ്ക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് പാളം തെറ്റിയത്. ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. ആദ്യത്തെ ബോഗിയായ പാര്‍സല്‍ വാനും പിന്നിലെ കോച്ചുമാണ് പാളം തെറ്റിയത്.
ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി; ആളപായമില്ല
RELATED ARTICLES