HomeNewsLatest Newsഅരയിൽ ബോംബ് കെട്ടി വച്ചിട്ടുണ്ടെന്നു ഭീഷണി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വയോധികന്‍ അറസ്റ്റില്‍

അരയിൽ ബോംബ് കെട്ടി വച്ചിട്ടുണ്ടെന്നു ഭീഷണി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വയോധികന്‍ അറസ്റ്റില്‍

അരയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വയോധികന്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാള്‍ അരയില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അലക്‌സ് മാത്യു(59) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. vപുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.

വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് കവാടത്തിലും ദേഹപരിശോധന നടത്തിയിരുന്നു. ഈ സമയം ദേഹപരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥനോട് ദേഷ്യത്തോടെ അരയില്‍ ബെല്‍റ്റ് ബോംബ് ആണെന്ന് അലക്‌സ് മാത്യു പറഞ്ഞു. തിങ്കളാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ ഭുവനേശ്വറിലേക്ക് പോകുവാനാണ് ഇയാള്‍ നെടുമ്പാശേരിയില്‍ എത്തിയത്. അരയില്‍ ബോംബ് ആണെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇയാളെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments