യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചവിട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി: 4 പേർ അറസ്റ്റിലെന്നു സൂചന

257

യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചവിട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നാലു പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുമ്ബളം മാന്ദനാട്ട് വീട്ടില്‍ വിദ്യന്റെ മകന്‍ അര്‍ജുന്റെ (20) മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ജൂലൈ 2 നാണ് അര്‍ജുനെ കാണാതായത്. ഇതെ തുടര്‍ന്ന് അര്‍ജുന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണ് മൃതദേഹം അര്‍ജുന്റേതു തന്നെയെന്ന നിഗമനത്തില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്ത 4 പേരും സമപ്രായക്കാരും അര്‍ജുന്റെ കൂട്ടുകാരുമാണ്.

ഫോറന്‍സിക് വിദഗ്ദരുടെ പരിശോധനയ്ക്കു ശേഷമേ മൃതദേഹം അര്‍ജുന്റെതാണൊ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.