ബസുകളുടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാൻ ശുപാര്‍ശ; കോവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി

17

കോവിഡ് സ്‌പെഷ്യല്‍ നിരക്ക് പ്രകാരം സംസ്ഥാനത്തെ ബസുകളുടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാൻ ശുപാര്‍ശ.ഇപ്പോഴുള്ള ശുപാര്‍ശ കോവിഡ് നിയന്ത്രണമുള്ള കാലത്തേക്ക് മാത്രമുള്ളതാണെന്നും സാധാരണ നിലയിലുള്ള നിരക്ക് പരിഷ്‌കാരം സംബന്ധിച്ച് റിപ്പോര്‍ട്ട് കുറച്ചുകൂടി സമയം എടുത്തു മാത്രമേ നല്‍കാനാകൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു. കോവിഡിന് ശേഷം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ നിരക്കുകള്‍ പുനര്‍നിര്‍ണയിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു. ചാര്‍ജ് വര്‍ധനയ്ക്ക് രണ്ട് രീതിയിലുള്ള ശുപാര്‍ശകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മിനിമം ടിക്കറ്റ് 12 രൂപയും കിലോമീറ്റര്‍ നിരക്ക് 90 പൈസയുമാക്കുക. അല്ലെങ്കില്‍ മിനിമം നിരക്ക് 10 ആക്കുക, കിലോമീറ്ററിന് 1.10 രൂപ ഈടാക്കുക. വിദ്യാര്‍ഥികളുടെ മിനിമംനിരക്ക് അഞ്ച് രൂപയാക്കാനും നിര്‍ദേശമുണ്ടായിരുന്നു. ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കണമെന്നാണ് വ്യവസ്ഥ.