ഫെയ്സ്ബുക്കിന്റെ ഡേറ്റ ശേഖരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജര്‍മ്മനി; നിർദേശങ്ങൾ ഇങ്ങനെ:

9

ജര്‍മനി : ഫെയ്സ്ബുക്ക്, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നതിന് ജര്‍മനി നിയന്ത്രണം ഏര്‍പ്പെടുത്തി. ഉപയോക്താവിന്റെ വ്യക്തിഗതമായ സമ്മതം ലഭിക്കാതെ ഇത്തരത്തില്‍ പരിധി വിട്ട് വിവരശേഖരണം നടത്തരുതെന്നാണ് നിര്‍ദേശം. ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ ഫെയ്സ്ബുക്ക് വിവരശേഖരണം നടത്തുന്നു എന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം