ഇന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും വനിതാ പോലീസുകാർ ഭരിക്കും: നടപടി വനിതാ ദിനത്തിന്റെ ഭാഗമായി

സംസ്ഥാനത്ത് വനിതാ ദിനത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളുടെ ഭരണവും ചുമതലയും ഇന്ന് പൂര്‍ണമായും വനിത പൊലീസുകാര്‍ക്ക് ആയിരിക്കും. പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ എസ്.ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിക്കണമെന്ന് ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം.

ഒന്നിലധികം വനിതാ എസ്.ഐമാരുള്ളിടത്തു നിന്ന് അധികമുള്ളവരെ സമീപ സ്റ്റേഷനുകളില്‍ നിയോഗിക്കും.