അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ പാലായിൽ അത്ഭുത രോഗസൗഖ്യം !

42058

ഒരു വ്യക്തി വിശുദ്ധനോ വിശുദ്ധയോ ആകുന്നതോടുകൂടി ദൈവമായി തീരുകയോ മാലാഖയായി മാറുകയോ ചെയ്യുന്നില്ല. ഒരു നല്ല മനുഷ്യജീവിതത്തിനു സഭ നല്‍കുന്ന അംഗീകാരമുദ്രയാണ്‌ വിശുദ്ധപദവി, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ മഹത്വം അനുഭവിച്ചറിയുകയാണത്‌. അൽഫോൻസാമ്മ എന്ന വിശുദ്ധ അവിടെയാണ് വ്യത്യസ്തയാകുന്നത്. ആ മാധ്യസ്ഥം വഴി നടന്ന അത്ഭുതം അമ്മയുടെ തിരുനാളിന്റെ ദിവസം തന്നെ അറിയുന്നത് ആ മാധ്യസ്ഥം തേടാൻ കൂടുതൽ കരുത്തേകുന്നു.

വല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി !

മൂന്നാം ക്ലാസിലാണ് സോസിമ പഠിച്ചിരുന്നത്. ഒരു അവധി ദിവസം. അനുജത്തിയെയും എടുത്ത് കളിപ്പിച്ചുകൊണ്ട് വരാന്തയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് വരാന്തയിലിട്ടിരിക്കുന്ന ഓലയിൽ ചവിട്ടി തെന്നി ഒറ്റ വീഴ്ച! അനുജത്തി തെറിച്ച് മുറ്റത്തേക്കു വീണു. അവളുടെ ഉച്ചത്തിലുള്ള നിലവിളി കേ ട്ടാണ് അമ്മയും മറ്റുള്ളവരും ഓടിവന്നത്. കുട്ടിക്കെന്തോ അപകടം സംഭവിച്ചു എന്ന രീതിയിൽ വേവലാതിയും കരച്ചിലുമായി. എടുത്ത് കുടയുകയോ തിരുമ്മുകയോ ആശ്വസിപ്പിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവൾക്ക് ഒരു പോറൽപോലും ഏറ്റിട്ടില്ല. എന്നാൽ ഓലയിൽ തെന്നി വീണു കിടന്നിരുന്ന എ ന്നെയാരും ശ്രദ്ധിച്ചില്ല. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു, പക്ഷേ വലതുകാലിനു മുട്ടിനു താഴെ സഹിക്കാനാവാത്ത വേദന. അവിടെ നീരുവന്ന് പൊന്തി.

 

നാട്ടുവൈദ്യൻ വന്ന് നീരു മാറാനുള്ള മരുന്ന് പൊത്തിവച്ചു. വൈദ്യൻ പരിശോധനയ്ക്കുശേഷം പറഞ്ഞു ”എല്ലു പൊട്ടിയെന്നു തോന്നുന്നു. ഡോക്ടറെ കാണിക്കണം.” ഡോക്ടറുടെ പരിശോധനയിലാണ് മനസ്സിലായത് കാല് മുട്ടിനു താഴെ ഒടിഞ്ഞിരിക്കുകയാണെന്ന്. പിന്നെ കാലു വെച്ചുകെട്ടി. തുടർച്ചയായ ചികിത്സ. മാസങ്ങളും വർഷങ്ങളും കടന്നുപോയിട്ടും സുഖമായില്ല. പഠനം മുടങ്ങി. എവിടെയെങ്കിലും ഇരുന്നാൽ കാലു നീട്ടിവച്ച് നിരങ്ങി മാറാനേ കഴിഞ്ഞിരുന്നുള്ളൂ.

 

 

ഒരു ഓശാന ഞായറാഴ്ച. അമ്മ എന്നെ മുറിയുടെ തറയിൽ ഭിത്തിയിൽ ചാരിയിരുത്തി പള്ളിയിൽ പോകാനൊരുങ്ങി. എന്റെ ദയനീയാവസ്ഥ നോക്കി അമ്മ കുറേനേരം കരഞ്ഞു. അമ്മയുടെ ഹൃദയാന്തരാളത്തിൽ നിന്ന് ഒരു പ്രാർത്ഥന ഒഴുകിവന്നു. ”എന്റെ അൽഫോൻസാമ്മേ, അമ്മ അനേകർക്ക് സൗഖ്യം കൊടുക്കുന്നതായി അറിയുന്നുണ്ടല്ലോ. എന്റെ മോൾക്ക് സൗഖ്യം കൊടുക്കണേ, അവിടുത്തെ കബറിടത്തിൽ ഇവളെ കൂട്ടി നടന്നുവന്ന് കുർബാനയിൽ സംബന്ധിച്ചോളാം.” അമ്മ പള്ളിയിൽ പോയി. കുറേ കഴിഞ്ഞ് ശരീരത്തിന് ഒരുണർവ്. പതുക്കെ എഴുന്നേൽക്കണമെന്ന് തോന്നി. ഭിത്തിയിൽ പിടിച്ച് മെല്ലെ എഴുന്നേറ്റു. നടക്കണമെന്നു തോന്നി. മെല്ലെ മെല്ലെ ഭിത്തിയിൽ പിടിച്ച് കാലു മുമ്പോട്ടുവച്ചു. പിന്നീട് ഭിത്തിയിൽ തൊടാതെ നടക്കണമെന്നു തോന്നി, നടന്നു. അമ്മ പള്ളിയിൽ നിന്നു വന്നപ്പോൾ ഞാൻ മുറിയിലൂടെ നടക്കുന്നതാണ് കണ്ടത്. അൽഫോൻസാമ്മയുടെ മാധ്യസ്ഥതയിലെ സൗഖ്യം.
പിറ്റേദിവസം തന്നെ ഞാനും അമ്മയും പന്ത്രണ്ടു മൈൽ ദൂരെയുള്ള ഭരണങ്ങാനത്തു നടന്നുപോയി വിശുദ്ധ ബലിയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു. കുടുംബം മുഴുവൻ അൽഫോൻസാമ്മയോടുള്ള ഭക്തി വർദ്ധിക്കാൻ ഇതു കാരണമായി; സിസ്റ്റർ സോസിമ പറഞ്ഞു. പാലാ രൂപതയിൽ ചേർപ്പുങ്കൽ മ്ലാവിൽ ചെറിയാൻ-ഏലിയാമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമത്തേതാണ് സിസ്റ്റർ സോസിമ എഫ്.സി.സി. മാർ വള്ളോപ്പിള്ളിയുടെ ജ്യേഷ്ഠന്റെ മകളുടെ മകളാണ് സിസ്റ്റർ സോസിമ. സിസ്റ്റർ ലീലാമ്മ മ്ലാവിൽ, സിസ്റ്റർ അന്നമ്മ മ്ലാവിൽ എന്നിവർ സഹോദരങ്ങളാണ്.

വല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി !

കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാന്‍ ഇനി പണം വേണ്ട !

 

പരിശുദ്ധ മാതാവ് വൃദ്ധയുടെ രൂപത്തിൽ ! ക്യാൻസർ സുഖപ്പെട്ടു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb