തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈനിൽ നടന്ന അത്ഭുതം ! ശബ്ദമില്ലാതിരുന്ന യുവതി സംസാരിക്കുന്നു !

101062

തൊടുപുഴ പൈങ്ങോട്ടൂർ താമസിക്കുന്ന ലിസി ഒരു സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ കുറേക്കാലമായി ശബ്ദത്തിൽ വല്ലാത്ത മാറ്റം വന്നത് അവർ അടുത്തിടെയായിരുന്നു ശ്രദ്ധിച്ചത്. ഇതുമൂലം മിക്കപ്പോഴും ക്ലാസ് എടുക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടിയിരുന്നെങ്കിലും അതിനെ ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ 6 മാസം മുൻപ് ഈ പ്രശ്നം വല്ലാതെ വർധിച്ച് ക്രമേണ ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. ഇതോടെ ഡോക്ടറെ കണ്ടു. വോക്കൽ കോഡിന്റെ പ്രശ്നമാണെന്നും ഉടൻ തന്നെ ഒരു ഓപ്പറേഷൻ വേണമെന്നുമുള്ള ഡോക്ടറുടെ വാക്കുകൾ ആ കുടുംബത്തെ മുഴുവൻ സങ്കടത്തിലാക്കി. ശബ്ദം കുറഞ്ഞതിനാൽ പലപ്പോളും ജോലി മുടങ്ങി.

maxresdefault_live

ഏതാനും നാളുകൾ കൂടി കഴിഞ്ഞതോടെ ശബ്ദം തീരെ കുറഞ്ഞു വരികയും തൊണ്ടയിൽ വേദന തുടങ്ങുകയും ചെയ്തു. ഇത്തരം ഒരു വിഷമസന്ധിയിലാണ് ലിസി തൊടുപുഴയിലുള്ള ഡിവൈൻ മേഴ്‌സി ഷ്റൈനിൽ എത്തുന്നത്. ഏതോ ആകർഷണം പോലെ ലിസി എല്ലാ വെള്ളിയാഴ്ചകളിലും അവിടം സന്ദർശിക്കാൻ തുടങ്ങി. മാതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചു. 9 വെള്ളിയാഴ്ചകളിൽ ദിവ്യ ബലിയിലും നൊവേനയിലും സംബന്ധിച്ച് പ്രാർത്ഥിക്കാൻ തീരുമാനിച്ചു. മാതാവിന്റെ അനുഗ്രഹം ലിസിയെ തേടിയെത്തുന്നത് അവിടെ നിന്നുമാണ്.

വല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി !

ലിസി മരിയഭവനിൽ എത്തി പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്. മൂന്നാമത്തെ ആഴ്ച. ശബ്ദം ഒട്ടുമില്ലെങ്കിലും പതിവുപോലെ അന്നും, മാതാവിനോട് കരഞ്ഞു പ്രവർത്തിക്കുകയായിരുന്നു. പ്രാർത്ഥനയ്ക്കിടെ തൊണ്ടയിൽ എന്തോ തടയുന്നതുപോലെ ലിസിക്ക് തോന്നി. പുറത്തേക്കു തുപ്പിക്കളയാൻ തോന്നിയെങ്കിലും അതിനു സാധിച്ചില്ല. അസുഖം കൂടുകയാണോ എന്നു ലിസി ഭയന്നു. ഇടവിടാതെ ലിസി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ശബ്ദം ഒട്ടുമില്ലെങ്കിലും മാതാവിനെ കരഞ്ഞു വിളിച്ചു ഉറക്കെ പ്രാർത്ഥിച്ച ആ നിമിഷം മാതാവ് ദൈവം ഇടപെടുകയായിരുന്നു. അത്ഭുതകരമായി ലിസയുടെ തൊണ്ട തുറന്നു !

 

 

പ്രാർത്ഥന അവസാനിച്ച ശേഷം ലിസി പതിയെ സംസാരിച്ചു നോക്കി. കുഴപ്പമില്ല. ആറുമാസങ്ങൾക്കു മുൻപ് തന്റെ ശബ്ദം എങ്ങിനെ ഊർജ്വസ്വലമായിരുന്നുവോ അതുപോലെ തന്നെ മാതാവ് മടക്കി തന്നിരിക്കുന്നു. അജ്ഞാതമായ ദൈവത്തിന്റെ വഴികൾ ഓർത്തു നന്ദി പറഞ്ഞുകൊണ്ട് ലിസി ഇത് സാക്ഷ്യപ്പെടുത്തുമ്പോൾ ദൈവജനം ഒരിക്കൽ കൂടി പരിശുദ്ധ അമ്മയുടെ കരുതൽ അറിയുകയായിരുന്നു.

asset_aboutt
ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി മേരി
ദൈവ കരുണ പരിശുദ്ധ അമ്മയിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തീർത്ഥാടന കേന്ദ്രമാണ് കോതമംഗലം രൂപതയുടെ കീഴിലുള്ള ഈ ഷ്റൈൻ. ഇതിനെ പിന്നിൽ മാതാവിന്റെ വലിയ കരുണയുടെ ചരിത്രമുണ്ട്. ചിപ്പി പഠനത്തിൽ തീരെ പിന്നിലായിരുന്നു വിദ്യാർത്ഥിയായിരുന്നു. ക്ലാസ്സിൽ എന്നും മണ്ടി. ഇത് അവളെ മാനസികമായി വല്ലാതെ വിഷമിപ്പിച്ചു. എന്നാൽ, മാതാവ് 1998 മുതൽ പലപ്പോഴും ഈ കുട്ടിക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതോടെ പഠനത്തിൽ മിടുക്കിയായി മാറിയ കുട്ടി ഒരു അത്ഭുതമായിരുന്നു. താമസിയാതെ പരി. കന്യകാമറിയത്തിന്റെ വെളിപ്പെടുത്തൽ പ്രകാരം താമസിച്ചിരുന്ന വീടും അതിനോട് ചേർന്ന് പണി കഴിപ്പിച്ചിരുന്ന ചാപ്പലും കോതമംഗലം രൂപതയ്ക്ക് കൈമാറി. 2006 ഓഗസ്റ്റ് 14 ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ. ജോർജ് പുന്നക്കോട്ടിൽ ചാപ്പൽ വെഞ്ചിരിക്കുകയും ബലി അർപ്പിക്കുകയും ചെയ്തു.

 

ദൈവകരുണയുടെ അപ്പോസ്തോലയായ പോളണ്ടിലെ വി. ഫൗസ്റ്റീനയിലൂടെ നൽകിയ സന്ദേശങ്ങളുടെ തുടർച്ചയായി നൽകിയിരിക്കുന്ന സന്ദേശങ്ങളിലൂടെ ദൈവ കരുണയുടെ ആഴങ്ങളും ദൈവ കരുണ ലഭിക്കാനുള്ള നിരവധി വഴികളുമാണ് പരിശുദ്ധ മാതാവ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

വല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി !

മാതാവ് പ്രത്യക്ഷപ്പെടും; ലോകാവസാനം നവംബറിനു മുൻപ് ! കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ !

ജപമാലയുമായി സ്കൂളിലെത്തി; നിർബന്ധിച്ചു വാങ്ങിക്കൊണ്ടുപോയ കുട്ടിയുടെ വീട്ടിൽ അത്ഭുത രോഗശാന്തി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb