HomeNewsയേശുക്രിസ്തു മരിച്ച കുഞ്ഞിന് ജീവൻ നൽകിയതിന് ദൃക്സാക്ഷി ! ചരിത്ര പുസ്തകം കണ്ടെടുത്തു !

യേശുക്രിസ്തു മരിച്ച കുഞ്ഞിന് ജീവൻ നൽകിയതിന് ദൃക്സാക്ഷി ! ചരിത്ര പുസ്തകം കണ്ടെടുത്തു !

പ്രശസ്ത ചരിത്രകാരനായ ഇഗ്‌നാസിയോ പെറൂസി വത്തിക്കാനിലെ അതിപുരാതനമായ രേഖകളിൽ നിന്നും കണ്ടെടുത്ത, വ്യക്തമായ തെളിവുകളുള്ള, ഈശോ പ്രവർത്തിച്ച ഒരു അത്ഭുതമാണ് ഇപ്പോൾ വിശ്വാസികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ അത്ഭുതം മറ്റെവിടെയും, ബൈബിളിൽ പോലും പരാമർശിക്കുന്നില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം. പുരാതന റോമൻ ചരിത്രകാരനായ മർക്കസ് വെല്ലിയാസ് എന്ന മനുഷ്യൻ ദൃക്‌സാക്ഷിയായ, അദ്ദേഹം തന്നെ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതത്തിന്റെ ചരിത്രരേഖകളാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്.

അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്ന താളുകൾ
അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്ന താളുകൾ

ഇപ്പോൾ വടക്കുകിഴക്കൻ ഇറാനിലുള്ള ‘പാർത്തിയ’ എന്ന സ്ഥലത്തു നിന്നും റോമിലേക്ക് എ ഡി 31 ൽ വെല്ലിയാസ് നടത്തിയ യാത്രയ്ക്കിടയിലാണ് അദ്ദേഹം ഈശോയുടെ ഈ അത്ഭുത പ്രവർത്തിക്ക് സാക്ഷിയായത്. നാല് പേജുകളിലായാണ് അദ്ദേഹം ഈ അത്ഭുത പ്രവർത്തി വിവരിച്ചിരിക്കുന്നത്. ആ യാത്രയിൽ അദ്ദ്ദേഹം നേരിട്ട നിരവധി പ്രതിസന്ധികൾ ഈ അത്ഭുതത്തോടെ ഇല്ലാതായി എന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. പാലസ്തീനിയൻ ഗ്രാമമായ സെബാസ്റ്റിയ ( വെസ്റ്റ് ബാങ്കിൽ നിന്നും 12 കിലോമീറ്റർ വടക്കു പടിഞ്ഞാറാണ് സെബാസ്റ്റിയ എന്ന ഗ്രാമം) എന്ന സ്ഥലത്തുവച്ചാണ് ഈശോയുടെ ഈ അത്ഭുത പ്രവർത്തിക്ക് വെല്ലിയാസ് സാക്ഷ്യം വഹിച്ചത്. ആ സംഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ:

Velleius copy
ഈശോ പ്രവർത്തിച്ച അത്ഭുതം നേരിൽ കണ്ട ചരിത്രകാരൻ മർക്കസ് വെല്ലിയാസ്

”പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളോടെയാണ് ആ മനുഷ്യൻ അവിടേക്കു വന്നത്. ഒപ്പം അദ്ദേഹത്തിന്റെ ശിഷ്യന്മാരെന്നു കരുതുന്ന ചിലരും കൂടാതെ മറ്റനേകം ആളുകളും ഉണ്ടായിരുന്നു. ആ മനുഷ്യൻ വരുന്നതറിഞ്ഞു ഗ്രാമ വാസികൾ മുഴുവൻ അവിടെ ഒത്തുകൂടി. ആ മനുഷ്യന്റെ പേര് ഞാൻ അന്വേഷിച്ചു. അത് ‘ജീസോസ് നസ്രിയാസ്’ എന്നായിരുന്നു. ( ജീസോസ് നസ്രിയാസ് എന്നത് നാസറായക്കാരനായ ജീസസ് എന്നതിന്റെ ഗ്രീക്കോ-ലാറ്റിൻ പരിഭാഷയാണ്). ഗാമത്തിൽ പ്രവേശിച്ച ജീസസ് അവിടെയുമായിരുന്ന ഒരു വീട്ടിലേക്കാണ് പോയത്. അവിടെ എലിശേബാ എന്ന് പേരായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളുടെ നവജാത ശിശു മരിച്ചിരുന്നു. ആളുകൾ അവിടെ കടുത്ത ദുഃഖത്തിൽ നിന്നിരുന്നു. ഈശോ ആ മരിച്ച കുട്ടിയെ കയ്യിലെടുക്കുന്നതു ഞാൻ കണ്ടു. അതിനു ശേഷം അദ്ദേഹം കുട്ടിയെ ആകാശത്തേക്കുയർത്തി അറമായ ഭാഷയിൽ പ്രാർത്ഥിച്ചു. ആ ഭാഷ അനിർവചനീയമായ ഒന്നായിരുന്നു. പെട്ടെന്ന് ആളുകൾ അത്ഭുതത്തോടും ഭയത്തോടും കൂടി നിലവിളിച്ചു. ആളുകൾക്കിടയിലൂടെ നോക്കിയ ഞാൻ നടുങ്ങി. ജീവനില്ലാതെ അല്പസമയം മുൻപ് കിടന്നിരുന്ന ആ കുട്ടി ഈശോയുടെ കയ്യിൽ അതാ ജീവനോടെ ! ആ കുട്ടി സാധാരണ ശിശുക്കളെപോലെ കരയുകയും പെരുമാറുകയും ചെയ്തു.”

man
തെളിവുകൾ കണ്ടെടുത്ത ചരിത്രകാരനായ ഇഗ്‌നാസിയോ പെറൂസി

ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്ന താളുകൾ കഴിഞ്ഞയാഴ്ച വിശദമായ പരിശോധനകൾക്കു വിധേയമാക്കി. കടലാസിന്റെ ആധികാരികതയും എഴുതിയിരിക്കുന്ന മഷിയും പരിശോധിച്ചു. എഴുതിയിരിക്കുന്ന ശൈലിയും കാലപ്പഴക്കവും രേഖകളിലേതു തന്നെയെന്ന് ഉറപ്പിച്ചു. എ ഡി 20 നും 32 നും മധ്യേയാണ് ഇത് എഴുതിയിരിക്കുന്നത്. അടുത്തയാഴ്ച്ചയോടെ ഈ കുറിപ്പിന്റെ പൂർണ്ണമായ പരിഭാഷ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

jesus

ഇന്ത്യ മെഡൽപട്ടികയിൽ: ഇന്ത്യന്‍ താരം സാക്ഷി മാലിക്കിന് ഗുസ്തിയില്‍ വെങ്കലം

തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈനിൽ നടന്ന അത്ഭുതം ! ശബ്ദമില്ലാതിരുന്ന യുവതി സംസാരിക്കുന്നു !

കുർബാനയ്ക്കിടെ യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം കണ്ണുതുറന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments