HomeNewsആദ്യരാത്രിയെക്കുറിച്ചുള്ള പെൺകുട്ടിയുടെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു !

ആദ്യരാത്രിയെക്കുറിച്ചുള്ള പെൺകുട്ടിയുടെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു !

ഇതുപോലുള്ള ആദ്യരാത്രി ഇനിയൊരു പെണ്‍കുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ വിവാഹം കഴിഞ്ഞ ആദ്യ രാത്രി പോലെ ഒരു ദിവസം ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. സത്യം പറഞ്ഞാല്‍ പിന്നീടുള്ള രാത്രികളൊക്കെയും ആദ്യത്തേതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ നാത്തൂന്‍ കയ്യില്‍ ചൂട് പാലിന്റെ ഗ്ലാസ് തരുമ്ബോള്‍ അവരുടെ ചുണ്ടില്‍ തുമ്ബില്‍ ഒരു ചെറു ചിരിയുണ്ടായിരുന്നത് അവള്‍ കണ്ടിട്ടും കാണാതെ വിട്ടുകളഞ്ഞു.

പരിഭ്രമം കൊണ്ട് കണ്ണ് കാണാന്‍ വയ്യാതെ നെഞ്ചിടിപ്പ് കൂടുതലായിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള സാരി പുതിയതാണ്. വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ വന്നിട്ട് ഉടുക്കാനായി സ്നേഹമുള്ള അമ്മായിയമ്മ വാങ്ങി വച്ചിരുന്ന സമ്മാനം. പക്ഷെ ഈ നെഞ്ചിടിപ്പ് തന്നെയും കൊണ്ടേ പോകൂവെന്ന തോന്നുന്നേ. അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് കാലെടുത്തു വച്ചപ്പോള്‍ വിറയല്‍ കാരണം കയ്യിലിരുന്ന പാല് തുളുമ്ബി.

കതക് മെല്ലെ ചാരിയപ്പോള്‍ നന്നായി അടച്ചു കുറ്റിയിടാന്‍ ഉത്തരവ്. അപരിചിതനല്ല. നാലു മാസത്തോളം ഫോണും വാട്സാപ്പും ഒഴിവാക്കിയ അപരിചിതത്വമാണെങ്കിലും ആദ്യരാത്രിയുടെ പേടികള്‍ വല്ലാതെയുണ്ട്. കയ്യിലെ ഗ്ലാസ് വാങ്ങിയില്ല , അവിടെ വച്ചേക്കൂ എന്ന വാചകം. ഇന്ന് മുഴുവന്‍ നമുക്ക് സംസാരിച്ചിരുന്നാലോ?- ഏതോ സിനിമയില്‍ നായിക നായകനോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയിലെത്തി. പറഞ്ഞാലോ. പക്ഷെ ആ വാക്കുകള്‍ പറയുന്നതിന് മുന്‍പ് ഭിത്തിയോട് ചേര്‍ന്ന സി എഫ് എല്‍ കെടുത്തി ചെറിയ വാള്‍ട്ടിന്റെ ബള്‍ബിട്ടപ്പോള്‍ ഒരു തണുപ്പ് തോന്നി. ആള് റൊമാന്റിക്കാണ്.

പക്ഷെ പിന്നെ പറഞ്ഞ വാചകങ്ങള്‍ ഓര്‍ക്കാന്‍ കൂടി വയ്യ. നാണം കൊണ്ട് വിവശയായി നില്‍ക്കുന്നവളുടെ മുന്നില്‍ വന്നു മുഖത്ത് പോലും നോക്കാതെ അയാള്‍ അനന്തരം ഉത്തരവിട്ടു. “നിന്റെയീ വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റ്.” എന്താണ് പറഞ്ഞതെന്നു ഉദ്വേഗത്തോടെ പതിഞ്ഞ വെളിച്ചത്തില്‍ മുഖത്തേയ്ക്കു നോക്കുമ്ബോള്‍ ആവേശം കൊണ്ട് ഒരു വിടനെ പോലെ തിളങ്ങുന്ന കണ്ണുകള്‍ക്ക് മുന്നില്‍ ഭയം തേരട്ടയെ പോലെ ഇഴഞ്ഞെത്തി.

“വസ്ത്രമഴിക്കാനാണ് നിന്നോട് പറഞ്ഞത്, അതോ ഞാന്‍ വലിച്ചഴിക്കണോ?” വേണ്ട.. ബഹളം വേണ്ട, ചിലപ്പോള്‍ ചില പുരുഷന്മാര്‍ ഇങ്ങനെയും ആയിരിക്കാം.. മുല്ലപ്പൂ സെന്റടിച്ച മഞ്ഞ സാരി നിലത്തേക്ക് ഊര്‍ന്നു പോകുമ്ബോള്‍ അയാളുടെ കൈകള്‍ പെട്ടെന്ന് ശരീരത്തിലേയ്ക്ക് വന്നടിച്ചതും വലിച്ചു കൊണ്ട് പോയതും മാത്രമേ ഓര്‍മ്മയുള്ളൂ. തകര്‍ന്നു വീണുടഞ്ഞ സ്വപ്നങ്ങള്‍ക്ക് മേല്‍ ചതഞ്ഞ മുല്ലപ്പൂക്കള്‍ അവിടെയും ഇവിടെയും കൊഴിഞ്ഞു കിടക്കുമ്ബോള്‍ അവള്‍ക്ക് മനസ്സിലായി പെണ്ണത്തവും ഈ മുല്ലപ്പൂക്കള്‍ പോലെ ചിതറിപ്പോയിരിക്കുന്നുവെന്ന്. പ്രതീകാത്മക ചിത്രം.

വെറും കഥയല്ല ഈ പെണ്‍കുട്ടിയും അവളുടെ സ്വപ്നങ്ങളും. എണ്ണിയാലൊടുങ്ങാത്ത എത്രയോ പെണ്‍കുട്ടികളുടെ പ്രതീകം മാത്രമാണ് ഈ കഥയിലെ “അവള്‍”. വിവാഹിതരായ പെണ്‍കുട്ടികള്‍ പലപ്പോഴും പുതിയ ജീവിതത്തിലേയ്ക്ക് ചെന്ന് കയറുമ്ബോള്‍ ഒരായിരം സ്വപ്നങ്ങളുണ്ടാകും ഒപ്പം. അമിതമായ സ്വപ്നങ്ങള്‍ കൊണ്ട് പലപ്പോഴും അവള്‍ വീര്‍പ്പു മുട്ടിയേക്കാം പക്ഷെ ഒപ്പം നില്‍ക്കുന്ന ഭര്‍ത്താവ് അപാരമായൊരു ധൈര്യമാണ്. സുപ്രീം കോടതിയുടെ സ്വകാര്യതാ നിയമം ആവിഷ്കരിക്കപ്പെടുമ്ബോള്‍ ഇനിയൊരു പക്ഷേ ഇത്തരം കഥകള്‍ ഒരു ആവര്‍ത്തനമെങ്കിലുമാകാതെ ഇരിക്കാന്‍ നാളെകളില്‍ കഴിഞ്ഞേക്കാം.
സുപ്രീം കോടതിയുടെ ഒന്‍പതംഗ ബഞ്ച് വിധി പറഞ്ഞ സ്വകാര്യതാ നിയമത്തിലെ സ്ത്രീകളുടെ ഭാഗത്തില്‍ അടിവരയിട്ട് പറഞ്ഞിരിക്കുന്ന ഭാഗം സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ചാണ്. സ്ത്രീകള്‍ക്കെതിരെ ഒരു ആക്രമണം നടക്കുമ്ബോള്‍ അവളെ കൂടുതല്‍ സംരക്ഷിക്കുക എന്നതിനേക്കാള്‍ അവളെ കൂടുതല്‍ ശക്തിശാലിയാക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ യു എന്‍ പുറത്തിറക്കിയ സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ പറയുന്നുണ്ട്. പതിനൊന്ന് ലൈംഗിക അവകാശങ്ങളാണ് നിയമ പ്രകാരം സ്ത്രീകള്‍ക്കുള്ളത്.

“The right to sexual freedom.The right to sexual autonomy, sexual integrity, and safety of the sexual body.The right to sexual privacy.The right to sexual equity.The right to sexual pleasure.The right to emotional sexual expression.The right to sexually associate freely.The right to make free and responsible reproductive choices.The right to sexual information based upon scientific inquiry.The right to comprehensive sexuality education.The right to sexual health care ” എന്നിവയാണ്.

പലപ്പോഴും ഈ നിയമം നിലവില്‍ ഉള്ളപ്പോള്‍ പോലും എത്രയോ സ്ത്രീകള്‍ സ്വന്തം വീടിനുള്ളില്‍ പോലും സ്വാതന്ത്ര്യമില്ലായ്മ എല്ലാ വിഷയങ്ങളിലും അനുഭവിക്കുന്നു! പക്ഷെ ഇപ്പോള്‍ സുപ്രീം കോടതി ഈ നിയമം ഒന്നുകൂടി തേച്ച്‌ മിനുക്കി ഉപയോഗിക്കുമ്ബോള്‍ ഇനി കളി മാറും. ലിംഗഭേദമില്ലാതെ മനുഷ്യരെ മനുഷ്യനായി കാണാനും , ലിംഗവ്യത്യാസം വരുത്തുന്ന മാറ്റങ്ങള്‍ സ്വാഭാവികമാണെന്നും അത് അവളെ അകറ്റി നിര്‍ത്താനുള്ളതല്ലെന്നും കുഞ്ഞു മനസ്സിലാക്കി വളരട്ടെ. ആദ്യത്തെ പാരഗ്രാഫില്‍ പറഞ്ഞത് പോലെയുള്ള അനുഭവങ്ങള്‍ ഇനിയെങ്കിലും ഒരു പെണ്‍കുട്ടിയ്ക്കും ഉണ്ടാകാതെയും ഇരിക്കട്ടെ. നിയമങ്ങള്‍ ആവിഷ്കരിക്കുകയും അത് മനുഷ്യന്റെ മനസ്സുകളിലേക്ക് ഏറ്റവും പോസിറ്റീവ് ആയി എത്തുകയും ചെയ്യട്ടെ.

കടപ്പാട് – മനോരമ – ശ്രീ പാര്‍വതിbottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments