HomeNewsഒരു വേശ്യയോടൊപ്പം കഴിഞ്ഞ അനുഭവം പങ്കുവച്ച് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു !!

ഒരു വേശ്യയോടൊപ്പം കഴിഞ്ഞ അനുഭവം പങ്കുവച്ച് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു !!

സുന്ദരിയായൊരു വേശ്യ. എന്റ കൂടെ നിൽക്കുന്ന ഈ സുന്ദരിയെ നമ്മുടെ നാട്ടിൽ വെടി, പടക്കം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട് പക്ഷെ ഞാൻ ഈ സുന്ദരിയേ ബഹുമാനിക്കുന്നു. മുംബൈ നഗരത്തിൽ കാമാത്തിപുരയിൽ (RED STREET) ഒരു സഞ്ചാരത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ട്മുട്ടിയതാണ് ഈ സുന്ദരിയെ. അവർ മാറാടിയിൽ എന്നോട് എന്തൊക്കെ ചോദിച്ചൂ എനിക്ക് ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല അപ്പോൾ പുള്ളിക്കാരിക്ക് മനസിലായി ഞാൻ ഈ നാട്ടുകാരനല്ല എന്ന് പിന്നെ ഹിന്ദിയിലായി ബാക്കി സംഭാഷണം. അവർക്ക് എന്ന പരിചയപ്പെടണം എന്ന് ഉണ്ട്. ഞാൻ എന്ന അവർക്കു പരിചയപ്പെടുത്തി കൊടുത്തു. പിന്നെ ഞാൻ അവരെപ്പറ്റി അനേഷിച്ചു. അവരുടെ പേര് ഷബാന സ്ഥലം ബംഗാളിൽ. ബംഗാളി ആയത് കൊണ്ട് ഞാൻ ചോദിച്ചു മുംബൈയിൽ എന്ത് ചെയ്യുന്നു എന്ന്. അപ്പോൾ അവർ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു

“സാർ ഞാൻ ഒരു വേശി ആണ് എനിക്ക് ഒരു 100 രൂപ തന്നാൽ ഞാൻ ഒരു മണിക്കൂർ സാറിന്റെ കൂടെ ചിലവിടാം, എനിക്ക് സ്വന്തമായി മുറിയുണ്ട് ”
ഞാനും തിരിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

“മേടം ഞാൻ ഒരു യാത്രികനാണ്.

യാത്രകളിൽ ഇഷ്‌ടപ്പെടുന്ന ഞാൻ ഈ സ്ഥലം ഒന്ന് കാണാനും ഇതിനെപ്പറ്റി കൂടുതൽ അറിയുവാനും വേണ്ടിയാണ് ഞാൻ ഇവിടേയ്ക്ക് വന്നത്. സെക്സിൽ താല്പര്യം ഇല്ല എന്ന് ഞാൻ പറയില്ല പക്ഷെ ഇപ്പോൾ ഈ യാത്രയിൽ ഇല്ല പിന്നീട് എപ്പോഴെങ്കിലും ഞാൻ ഇവിടെ വരുമെങ്കിൽ അന്ന് നമുക്ക് ഒന്ന് ശ്രെമിക്കാം “. ഇത്രയും പറഞ് ഞാൻ അവരെ ഒഴിവാക്കാൻ ശ്രെമിച്ചു പക്ഷെ അവർ എന്ന വിട്ട് പോകാൻ താല്പര്യപ്പെടുന്നില്ല.അവർക്കു എന്റ കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. ഞാൻ കൂടെ നിന്ന് ഫോട്ടോ എടുത്തു എന്നിട്ട് അവർ എന്റ കൂടെ നടന്നു. ഒരു TOUR GUIDE നെ പോലെ ഓരോ സ്ഥലം കാണുമ്പോഴും ആ സ്ഥലത്തെ കുറിച്ചു എനിക്ക് വിവരിച്ചു തന്നു.

ഉച്ച സമയം കഴിഞ്ഞു 3:00 Pm ആയപ്പോൾ എനിക്ക് വിശപ്പടിച്ചു, ഇടക്ക് ഒരു ചെറിയ കട കണ്ടപ്പോൾ ഞാൻ അവിടെ കേറി പക്ഷെ അവർ കടക്ക് വെളിയിൽ നിന്ന് . ഞാൻ അവരെ എന്റ കൂടെ ആഹാരം കഴിക്കാൻ വിളിച്ചു ഒരു മടിയും കൂടാതെ സന്തോഷത്തിൽ എന്റ കൂടെ കേറി വന്നു. ഞാൻ അവരോട് ഇഷ്‌ടമുള്ള ആഹാരം വാങ്ങാൻ പറഞ്ഞു അപ്പോൾ അവർ പറഞ്ഞു എനിക്ക് ഇഷ്‌ടമുള്ളത് മതി അവർക്കെന്നും. അങ്ങനെ ആഹാരം ഒക്കെ കഴിച്ചിറങ്ങി, അങ്ങനെ ഞങ്ങൾ തമ്മിൽ നല്ല ചങ്ങാത്തമായി. പിരിയാൻ നേരം അവർ എന്ന അവരുടെ മുറിയിലേക്ക് ക്ഷെണിക്കുകയുണ്ടായി , എന്നാൽ ഞാൻ പോകാൻ മടി കാണിച്ചു. പേടിക്കണ്ട എന്ന് പറഞ്ഞു അവർ എന്റ കൈയും പിടിച്ചു അവരുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.രണ്ടു നില കെട്ടിടം. വലിയ രണ്ടു ഏണി പടികൾ കേറി വേണം അവരുടെ മുറിയിലേക്കു പോകാൻ. നല്ല വൃത്തിയുള്ള മുറി. ദിവസം 350 രൂപയാണ്, വാടക കൊടുത്താണ് അവർ അവിടെ താമസിക്കുന്നത്.

തന്റെ 20 ആം വയസ്സ് മുതൽ ഈ മുറിയിലാണ് താമസം എന്ന് പറഞ്ഞു. ഞാൻ മുറിയിൽ വന്ന സന്തോഷത്തിൽ ചായ വാങ്ങി തരട്ടെ എന്ന് ചോദിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞു. പിന്നെ അവരെ പറ്റി എന്നോട് പറഞ്ഞു. അവരുടെ നല്ല ഇടപഴകൽ കാരണം ആ സ്വാതന്ത്രയത്തിൽ ഞാൻ അവരോട് ചോദിച്ചു എന്തിനു ഈ വൃത്തിക്കെട്ട ജോലി ചെയ്യുന്നു എന്ന്. അവർ ദേഷ്യപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നു പക്ഷെ എന്നിട്ടും അവർ ചിരിച്ചാണ് എന്നോട് മറുപടി പറഞ്ഞത്.

“സാർ സെക്സ് ലോകത് ഏറ്റവും വികാരവും സുഖം ഉള്ള ഒന്നല്ലേ പിന്നെ എങ്ങനെ ഇത് വൃത്തിക്കെട്ട ജോലിയാകും”.

അവർ പറഞ്ഞത് ഒരുപക്ഷെ ശരിയായിരിക്കാം കാരണം മനുഷ്യന് കാമം എന്ന ഭ്രാന്തു തുടങ്ങുമ്പോൾ അല്ലെ പലയിടത്തും പാവങ്ങളായ സ്ത്രീകൾ ബാലസംഗങ്ങൾക് ഇരയാകുന്നത്. അതിനു പറ്റിയ മരുന്ന് അല്ലെ ഇതേപോലെ സ്വയം ശരീരം വിട്ട് ജീവിക്കുന്ന സ്ത്രീകൾ. ഈ സുന്ദരിക്ക് തന്റെ 18 ആം വയസ്സിൽ ഒരു പ്രണയം ഉണ്ടായിരുന്നു തന്റെ കാമുകൻ ചതിച്ചു ഇവിടെ കൊണ്ട് വന്നതാണ് 20 ആം വയസ്സ് വരെ പുറം ലോകം കാണാതെ ഒരു സെക്സ് റാക്കറ്റിന്റെ കൂടെയായിരുന്നു പിന്നെ പുതിയ പെൺപിള്ളേർ വരുമ്പോൾ പഴയ ആൾക്കാർക്കു വില ഇല്ലാതെ ആകും പിന്നെ അവിടെ നിന്ന് പോകുകയോ അല്ലെങ്കിൽ സ്വന്തം ഇഷ്‌ടത്തിനു ജീവിക്കാം.

2 വർഷം സുന്ദരമാരുടെ കൂടെയും വയസ്സായവരുടെ കൂടയും കിടന്നു പിന്നെ എന്തിനു ഈ ജോലി ഉപേക്ഷിക്കണം എന്നാണ് അവർ എന്നോട് ചോദിച്ചത്. ആരുടേയോ രണ്ടു മക്കളെ പ്രെസവിച്ചു ആ കുട്ടികളെ നല്ലത് പോലെ വളർത്തണം എന്ന് പറഞ്ഞു കുട്ടികളുടെ ഫോട്ടോ കൊണ്ട് കാണിച്ചു തന്നു . മൂത്തത് മകൾ ആണ് ഡിഗ്രിക്ക് പഠിക്കുന്നു, ഇളയത് മകനാണ് പ്ലസ് ടു യിലാണ്. രണ്ടുപേരും ബംഗാളിൽ തന്റെ അമ്മയുടെ കൂടെയാണ്. താൻ വയസായി പഴയത് പോലെ തന്നെ ആർക്കും ഇപ്പോൾ വേണ്ട. മുറി വാടക, മക്കൾക്ക് ചിലവിനു കൊടുക്കണം, പിന്നെ ആഴ്ചയിൽ ഒരിക്കൽ 500 രൂപ വീതം പൊലീസിന് കൊടുക്കണം. തട്ടി മുട്ടിയാണ് ജീവിക്കുന്നത്. ചിരിച്ചു കൊണ്ടാണ് എന്നോട് ഇതെല്ലാം പറഞ്ഞത്, അതിൽ ഒരു കളങ്കവും ഇല്ല എന്ന് തോന്നി. എന്നിട്ട് അവർ എന്നോട് പറഞ്ഞു.

“സാർ കാശ് ഒന്നും വേണ്ട ഇന്ന് ഈ ഒരു ദിവസം എന്റ കൂടെ ചിലവഴിക്കാമോ ”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“അതെന്താ കാശ് വേണ്ടാത്തത് നിങ്ങളുടെ ജോലി ഇതല്ലേ. ”
അപ്പോൾ ഒരു കാമുകിയെപ്പോലെ എന്ന നോക്കിയിട്ടു പറഞ്ഞു.
“എനിക്ക് സാർ നെ ഇഷ്‌ടപ്പെട്ടു. ഇഷ്‌ടപ്പെട്ട ഒരു വ്യക്തിയുടെ കൂടെ കിടക്കുന്നത് ശരീരം വില്പനയായി എനിക്ക് തോന്നുന്നില്ല അത് ഒരു സന്തോഷമായേ ഞാൻ കരുതുന്നുള്ളു. ”
ഞാൻ അവരുടെ കണ്ണുകളിൽ നോക്കിയിട്ട് പറഞ്ഞു.
“ഇല്ല ഞാൻ കാശ് തരാം. ഞാൻ കണ്ടതിൽ വെച്ചു നിങ്ങൾ ഏറ്റവും വലിയ സുന്ദരിയാണ് പക്ഷെ ഞാൻ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു അത് കൊണ്ട് നിങ്ങളുടെ ശരീരം എനിക്ക് വേണ്ട, പകരം ഞാൻ നിങ്ങളുടെ മനസ്സിനെ പ്രണയിക്കുന്നു. ”

ഇത്രയും പറഞ്ഞു തീർന്നപ്പോൾ എന്റ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു പക്ഷെ അവർ എന്നിട്ടും ചിരിക്കുക തന്നെ ചെയ്തു.
അവരുടെ മുറിയിൽ നിന്ന് ഇറങ്ങി കോണി പടികൾ ഇറങ്ങി താഴെ എത്തി, അവരോട് യാത്ര പറയാൻ സമയമായി. അവരെ ഞാൻ നോക്കി അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
അവർ എന്നിട്ട് എന്നോട് പറഞ്ഞു.
“ഇനി വരുമ്പോൾ ഇവിടെ വരണം എന്ന വന്നു കാണണം എന്റ മനസ്സും കൊണ്ടാണ് സാർ പോകുന്നത്. ”
ഇത്രയും കേട്ടപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാനായില്ല ഞാൻ അവരോട് ഒന്നും പറയാതെ ഞാൻ നിറ കണ്ണുകളോടെ എന്റ യാത്ര ആരംഭിച്ചു………………..

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments