HomeANews''ഞാൻ തോറ്റു, എനിക്ക് വിചാരണ വേണ്ട'' കരഞ്ഞുകൊണ്ട് അയാൾ ജഡ്ജിയോട് പറഞ്ഞു: അമ്മയെ കൊന്ന പ്രതിയുടെ...

”ഞാൻ തോറ്റു, എനിക്ക് വിചാരണ വേണ്ട” കരഞ്ഞുകൊണ്ട് അയാൾ ജഡ്ജിയോട് പറഞ്ഞു: അമ്മയെ കൊന്ന പ്രതിയുടെ കുമ്പസാരം

അറ്റ്ലാന്റിക്ക് സിറ്റി: 2014 ഒക്ടോബർ 14ന് ജയിലിനു പുറത്തിറങ്ങുമ്പോൾ സ്റ്റീവൻ പ്രാട്ട് ഒരു പുതിയ ജീവിതം ആരംഭിക്കണമെന്നാണ് ആഗ്രഹിച്ചത്. മുപ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം ന്യൂജേഴ്സിയിലുള്ള വീട്ടിൽ തിരിച്ചെത്തിയ സ്റ്രീവന് ഗംഭീരമായ വരവേൽപ്പാണ് കുടുംബം നൽകിയത്. എന്നാൽ കാലം കരുതി വച്ചത് മറ്റൊന്നായിരുന്നു.

 

സ്റ്റീവൻ ആദ്യം ജയിലിലായ കഥയിൽ നിന്നും തുടങ്ങാം: സ്റ്റീവന് 15 വയസുള്ളപ്പോൾ അയൽവാസിയായ മൈക്കേൽ ആന്റേർസണുമായി ഒരു തർക്കമുണ്ടായി. തന്റെ അച്ഛനെ പോലെയാണ് സ്റ്റീവൻ അദ്ദേഹത്ത കണ്ടിരുന്നത് എന്നാണ് പറയുന്നത്. എന്നാൽ 1984 ഒക്ടോബറിൽ അപ്പാർട്ട്മെന്റിന്റെ ഇടനാഴിയിൽ നിന്ന് ബഹളമുണ്ടാക്കുകയും പുകവലിക്കുകയും ചെയ്ത സ്റ്രീവിനോടും കൂട്ടുകാരോടും അവിടെ നിന്നു ഇറങ്ങിപോകാൻ ആന്റേർസൺ ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പടാതിരുന്ന സ്റ്രീവൻ അപ്പാർട്ട്മെന്റിൽ നിന്നും ഈയത്തിന്റെ പെപ്പുമായി വന്ന് ആന്റേർസണിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നാൽ സ്റ്റീവന്റെ കൈയിൽ നിന്നും ആന്റേർസൺ അത് പിടിച്ചുവാങ്ങി സ്റ്രീവിന്റെ മുഖത്ത് അതുകൊണ്ട് അടി നൽകി. പെട്ടെന്ന് സ്റ്റീവന്റെ അമ്മ അവിടെ എത്തിയതിനെ തുടർന്ന് ആന്റേർസൺ അവിടെ നിന്നും പോകുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ആന്റേർസണിന്റെ അപ്പാർട്ട്മെത്തിലെത്തി രാവിലെ ഉണ്ടായ സംഭവം ഓർമയുണ്ടോ എന്ന് ചോദിച്ചുകൊണ്ട് അയാളെ വെടിവച്ചു കൊന്നുകളഞ്ഞു സ്റ്റീവൻ. അതിന് സ്റ്രീവന് ലഭിച്ച ശിക്ഷ 30 വർഷത്തെ തടവായിരുന്നു. മുതിർന്ന ഒരു വ്യക്തി കൊലപാതകം ചെയ്തതായിട്ടാണ് സ്റ്റീവന്റെ പ്രവർത്തിയെ കോടതി കണ്ടത്. ശിക്ഷ കഴിഞ്ഞ് 45ത്തെ വയസിൽ പുറത്തിറങ്ങിയ സ്റ്റീവ്ൻ 64 വയസുള്ള തന്റെ അമ്മ താമസിക്കുന്ന വീട്ടിലേക്കാണ് പോയത്.

 

ജയിലിനു പുറത്തിറങ്ങിയ സ്റ്റീവന്റെ ജീവിതം പക്ഷെ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. മകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടു ദിവസത്തിനകം അവർ കൊല്ലപ്പെടുമെന്ന് ആരും കരുതിയില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് സ്റ്റീവന്റെ അമ്മ ജെൻഡോളിൻ പ്രാട്ട് കൊല്ലപ്പെട്ടത്. സ്റ്രീവനെതിരെ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ അയാൾ കരഞ്ഞു. പിന്നെയും ഞാൻ തോറ്റു. എനിക്ക് വിചാരണ വേണ്ട. ഞാൻ കുറ്റക്കാരനാണ് എന്നാണ് അയാൾ ജഡ്ജിയോട് പറഞ്ഞത്. 25 വർഷത്തെ തടവു ശിക്ഷ സ്റ്റീവന് ലഭിക്കുമെന്നാണ് കരുതുന്നത്. വിചാരണ നടക്കുന്നു. ജയിലിൽ നിന്നു മോചിതരാകുന്നവരിൽ 77 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും പുതിയ കുറ്റത്തിന് ജയിലിൽ അകപ്പെടുകയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ലൈഫ് ആഫ്റ്റർ മർഡർ എന്ന പുസ്തകത്തിന്റെ രചയിതാവായ നാൻസി മുള്ളേന്റെ അഭിപ്രായത്തിൽ കാലിഫോർണിയ ജയിലിൽ നിന്നും കൊലപാതകത്തിന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 988പേരിൽ ഒരാൾ പോലും പിന്നീട് അതേ കുറ്റത്തിന് ജയിലിലായിട്ടില്ല. എന്നാൽ സ്റ്റീവന്റെ കാര്യത്തിൽ അത് തെറ്റിപോയിരിക്കുന്നു. അയാൾ കുട്ടിക്കാലത്തെ ജയിലിൽ അകപ്പെട്ടത് മൂലമാണോ അതോ ജന്മനാ ഇത്തരത്തിലുള്ള വാസനയുള്ളതാണോ അയാളുടെ ജീവിതം നശിക്കാൻ കാരണമെന്ന് എല്ലാവർക്കും സംശയമുണ്ടാക്കുംമെന്നാണ് അവർ പറയുന്നത്. എന്നാൽ വളരുന്ന ഘട്ടത്തിൽ മുപ്പത് വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നൊരാളിൽ നല്ലൊരു ഹൃദയം കാണില്ലെന്നു ജുവനൈൽ കുറ്റവാളികളെ കുറിച്ച് വിലയിരുത്തൽ നടത്തുന്ന മനശാസ്ത്രജ്ഞനായ റൊണാൾഡ് ഗ്രൂവൻ പറയുന്നു. ”അവർ മറ്റുള്ളവരോട് ദേഷ്യമുള്ളവരായിരിക്കും മനോവിഭ്രാന്തിയും ഉണ്ടായിരിക്കും” അദ്ദേഹം പറയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments