ബിജെപി നേതാവിൻ്റെ കാര്‍ തകർത്തു: അടൂരിൽ അന്വേഷണത്തിനൊടുവിൽ വെട്ടിലായത് ബിജെപി തന്നെ ! സംഭവം ഇങ്ങനെ:

109

ബിജെപി നേതാവിൻ്റെ കാര്‍ തകര്‍ത്ത സംഭവത്തിൽ നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എൽ ഗണേഷിൻ്റെ കാര്‍ തകര്‍ത്ത സംഭവത്തിലാണ് അറസ്റ്റ്. അടൂരിലാണ് സംഭവം. വിഷ്ണു, ശരത്, രഞ്ജിത്ത്, അരുൺ എന്നിവരെ അടൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

അടൂര്‍ നിയോജക മണ്ഡലം പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 21 ന് രാത്രി 12 മണിയോടെ ജില്ലാ സെക്രട്ടറി എം ജി കൃഷ്ണകുമാറിൻ്റെ വീട്ടിൽ പാര്‍ക്ക് ചെയ്ത കാറിനു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ കാറിൻ്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകള്‍ തകര്‍ന്നിരുന്നു.

Courtesy: www.samayam.com