കിടപ്പറയിലെ ആ നിമിഷങ്ങളിൽ ഭാര്യ വിളിക്കുന്ന പേരുകേട്ട് ഞെട്ടി യുവാവ്; മനഃശാസ്ത്രഞ്ജനുള്ള യുവാവിന്റെ കത്ത് വൈറലാകുന്നു

മാധ്യമങ്ങളില്‍ മന:ശാസ്ത്ര വിദഗ്ധനോട് നിങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ ചോദിക്കാം എന്ന പംക്തിയില്‍ പലപ്പോഴും പല തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ ഉണ്ടായിരിക്കാം. ഇത്തരം ഒരു പംക്തിയില്‍ വന്ന കത്താണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയ്ക്ക് വഴിയായത്.

‘ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ അവള്‍ സന്ദീപ് എന്ന പേരു വിളിക്കാറുണ്ട്. അത് അവളെ ലൈംഗിക സംതൃപ്തിയിലേയ്ക്ക് എത്തിക്കുന്നതായി അനുഭവപ്പെടുന്നു. പക്ഷേ ഞങ്ങളുടെ പരിചയത്തില്‍ സന്ദീപ് എന്നു പേരുള്ള ഒരാളില്ല. പിന്നെന്തുകൊണ്ടാവാം അവള്‍ ആ പേരിങ്ങനെ ഉപയോഗിക്കുന്നത്?. അവള്‍ ഒരിക്കലും എന്നെ ചതിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു പാവം വീട്ടമ്മയാണവള്‍. എന്നോടവള്‍ക്ക് നല്ല സ്‌നേഹവും വിശ്വാസവുമാണ്.അവള്‍ക്കങ്ങനെ ബന്ധമുണ്ടെന്നൊന്നും എനിക്കു തോന്നുന്നില്ല” എന്നും ഭര്‍ത്താവ് കത്തില്‍ പറയുന്നു.

ഭാര്യയെ അത്രയ്ക്കു വിശ്വാസമാണെങ്കില്‍ സ്വകാര്യനിമിഷങ്ങളില്‍ അവരുപ യോഗിക്കുന്ന ഒരു പേരിന്റെ കാര്യം പറഞ്ഞ് അവരെ അവിശ്വസിക്കേണ്ടതില്ലെന്നും ചിലപ്പോള്‍ അതൊരു സാങ്കല്‍പ്പിക കഥാപാത്രമാവാനാണ് സാധ്യതയെന്നുമാണ് അദ്ദേഹത്തിന് മന:ശാസ്ത്ര വിദഗ്ധര്‍ നല്‍കുന്ന മറുപടി.

സംഗതിയെന്തായാലും ഭാര്യയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ പുകഴ്ത്തുന്നുണ്ട് ചിലര്‍. ചെറിയ കാര്യത്തിന് പോലും ഭാര്യയെ കുറ്റപ്പെടുത്തുന്നവര്‍ ഈ യുവാവിനെ കണ്ട് പഠിക്കണമെന്നാണ് പറയുന്നത്.ഭര്‍ത്താവിന്റെ സംശയവും അയാള്‍ക്ക് ലഭിച്ച മറുപടിയും ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായതോടെയാണ് സംഭവം വൈറലായത്. വളരെ കടുത്ത പ്രതികരണങ്ങള്‍ വരെ അതിലുണ്ട്.