HomeAround Keralaവാട്സാപ്പ് വോയിസ് മെസേജ് പ്രവാസിക്കു കൊടുത്തത് കിടിലൻ പണി; ഒടുവിൽ ജോലിയും പോയി, നാട്...

വാട്സാപ്പ് വോയിസ് മെസേജ് പ്രവാസിക്കു കൊടുത്തത് കിടിലൻ പണി; ഒടുവിൽ ജോലിയും പോയി, നാട് കടത്താൻ ഉത്തരവും

ജോലി ചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയെ വാട്സ്‌ആപ്പ് വോയ്സ് മെസേജുകള്‍ വഴി അധിക്ഷേപിച്ച 36-കാരനായ ഏഷ്യന്‍ പ്രവാസിയ്ക്ക് മൂന്ന് മാസം തടവും 5,000 ദിര്‍ഹം പിഴയും അജ്മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു. അപൂര്‍ണമായ രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു അധിക്ഷേപമെന്നും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു. മെസേജ് അയച്ചുവെന്ന് സമ്മതിച്ച പ്രതി, അതേസമയം, ജീവനക്കാരനെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. വാട്സ്‌ആപ്പ് വോയ്സ് മെസേജില്‍ അപമാനിച്ചതിന് പുറമേ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇര മൊഴി നല്‍കിയതായി അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മതത്തെയും അധിക്ഷേപിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments