HomeAround Keralaകോട്ടയത്തെ വിജയ് ഫാൻസ്‌ വാക്ക് പാലിച്ചു; മോനിഷയ്ക്ക് ഇനി സിനു തുണയാകും

കോട്ടയത്തെ വിജയ് ഫാൻസ്‌ വാക്ക് പാലിച്ചു; മോനിഷയ്ക്ക് ഇനി സിനു തുണയാകും

നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തുമെന്ന വാക്ക് പാലിച്ച് കോട്ടയത്തെ വിജയ് ഫാന്‍സ്. സിനിമാ റിലീസിങിന്റെ അന്ന് പതിവായി കാണുന്ന പാലഭിഷേക കാഴ്ച്ചയ്ക്ക് പകരം വിവാഹിതയായ മോനിഷയുടെ മുഖം ഏവരെയും സന്തോഷിപ്പിക്കും. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപമുള്ള കാരുണ്യ സ്ഥാപനമായ സാന്ത്വനത്തിലെ അന്തേവാസിയായ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെ.എം.മോനിഷയുടെ വിവാഹം ആണ് വിജയ് ഫാന്‍സ് നടത്തിക്കൊടുത്തത്. ചീരംചിറ സ്വദേശിയായ മണ്ണാത്തിപറമ്പില്‍ സിബി ഉഷ ദമ്പതികളുടെ മകന്‍ സിനു സിബിയാണ് വരന്‍. കല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വിജയ് ഫാന്‍സ് സഹായവുമായെത്തുന്നത്. താരത്തിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു തുക സ്വരൂപിച്ചത്. 85,000 രൂപ ചിലവിട്ട് മൂന്നര പവന്‍ സ്വര്‍ണ്ണം, മൂന്നു ലക്ഷം വരുന്ന വിവാഹ ഒരുക്കങ്ങള്‍, എല്ലാം ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ ഏറ്റെടുത്ത് നടത്തി.

എട്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ അമിത മദ്യപാനം ഉപദ്രവവും സഹിക്കാതെ മൂന്നുകുട്ടികളുമായി വീടുവിട്ടിറങ്ങിതാണ് മോനിഷയുടെ അമ്മ രാധാമണി. ഇവരുടെ നിസ്സഹായാവസ്ഥയിലാണ് സ്വാന്ത്വനം ട്രസ്റ്റ് ഡയറക്ടര്‍ ആനി ബാബു തുണയാകുന്നത്. അമ്മയെയും മൂന്ന് മക്കളെയും കൂടെ കൂട്ടിയ ആനി ബാബു കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments