വ്യത്യസ്തമായ ഓണ സമ്മാനവുമായി ഇടുക്കിയിൽ ഒരു പെട്രോൾ പമ്പ് !! ഒന്നാം സമ്മാനം എന്താണെന്നറിണോ ?

47

ഇന്ധനവിലയില്‍ പൊറുതി മുട്ടിയവര്‍ക്ക്​ പ്രതീക്ഷയേകി തൊടുപുഴ മുതലക്കോടത്തെ ചൂണാട്ട് പെട്രോള്‍ പമ്ബ്​. ഓണത്തോടനുബന്ധിച്ച്‌​ ഞെട്ടിക്കുന്ന സമ്മാന പദ്ധതിയാണ്​ ഉപഭോക്​താക്കള്‍ക്കായി പ്രഖ്യാപിച്ചത്​. 30 ലിറ്റര്‍ ​െപട്രോളാണ്​ ഒന്നാം സമ്മാനം. ഡീസലാണ്​ വേണ്ടതെങ്കില്‍ അതും നല്‍കും. എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവര്‍ക്കും ഭാഗ്യം പരീക്ഷിക്കാം. ഉത്രാട ദിനത്തിലാണ് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുക. ചൂണാട്ട് പമ്ബില്‍ നിന്നും അത്തം മുതല്‍ ഇന്ധനം നിറക്കുന്നവര്‍ക്ക്​ നല്‍കുന്ന കൂപ്പണ്‍ പൂരിപ്പിച്ച്‌​ നല്‍കിയാല്‍ സമ്മാനപദ്ധതിയില്‍ പ​ങ്കെടുക്കാം. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനം. 15 ലിറ്ററാണ്​ രണ്ടാം സമ്മാനം. 5 ലിറ്റര്‍, 2.5 ലിറ്റര്‍, ഒരു ലിറ്റര്‍ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. സമ്മാനം ഒറ്റയടിക്ക്​ ആവശ്യമില്ലെങ്കില്‍ പലതവണയായി നിറക്കാനും അവസരമുണ്ടെന്ന്​ പമ്ബുടമ ഗണേശ്​ മോഹന്‍ പറഞ്ഞു.