HomeAround Keralaപിണറായിയിലെ കൂട്ടക്കൊല: സൗമ്യയുടെ ഡയറിക്കുറിപ്പില്‍ നിന്ന് "കൂട്ടാളി"യുടെ പേര് വെളിപ്പെട്ടു; സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

പിണറായിയിലെ കൂട്ടക്കൊല: സൗമ്യയുടെ ഡയറിക്കുറിപ്പില്‍ നിന്ന് “കൂട്ടാളി”യുടെ പേര് വെളിപ്പെട്ടു; സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

പിണറായിയിലെ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. നേരത്തേ കൊലപാതകങ്ങള്‍ നടത്തിയത് സൗമ്യ ഒറ്റയ്ക്കല്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാമുകന്‍മാര്‍ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്നും അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തില്‍ സൗമ്യ പറഞ്ഞിരുന്നു.

താന്‍ നിരപരാധിയാണെന്നും കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും വ്യക്തമാക്കി ആത്മഹത്യയ്ക്ക് മുന്‍പ് സൗമ്യ എഴുതിയ ഡയറികുറിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ കുറിപ്പുകളില്‍ സൗമ്യ പ്രതിപാദിച്ച ആണ്‍ സുഹൃത്തിന്‍റെ പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആറിടങ്ങളിലായാണ് ഡയറിക്കുറിപ്പുകളില്‍ സൗമ്യ ഇയാളുട പേരുകള്‍ എഴുതിവെച്ചിരിക്കുന്നത്.

ജയിലില്‍ നടത്തിയ പരിശോധനയില്‍ പോലീസ് സൗമ്യയുടെ ഡയറി കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. മകളെ അഭിസംബോധന ചെയ്ത് എഴുത്തിയ കുറിപ്പുകളില്‍ താന്‍ ആരോയും കൊന്നിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് സൗമ്യ ആവര്‍ത്തിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ സൗമ്യ റിമാന്‍റ് തടവുകാരിയായി കണ്ണൂര്‍ സബ് ജയിലില്‍ തുടരവേയാണ് ആഗസ്ത് 24 ന് രാവിലെ ആത്മഹത്യം ചെയ്തത്. ഏപ്രില്‍ 24 നാണ് തടവുകാരിയായ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തുന്നത്. കേസില്‍ വിചാരണ തുടരാനിരിക്കേയായിരുന്നു ആത്മഹത്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments