HomeAround Keralaപ്രശസ്ത ടിക് ടോക് താരം കൊല്ലപ്പെട്ട നിലയിൽ; പ്രതിയെന്നു സംശയിക്കുന്ന അയൽക്കാരൻ ഒളിവിൽ !സംഭവം ഇങ്ങനെ...

പ്രശസ്ത ടിക് ടോക് താരം കൊല്ലപ്പെട്ട നിലയിൽ; പ്രതിയെന്നു സംശയിക്കുന്ന അയൽക്കാരൻ ഒളിവിൽ !സംഭവം ഇങ്ങനെ :

ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയാ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അയല്‍ക്കാരന്‍ ഒളിവിലാണ്. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ടിക് ടോക്കിൽ ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ശിവാനി. സോനിപത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു. ശിവാനിയെ കൊല്ലപ്പെടുത്തിയതിന് ശേഷവും പ്രതി അവരുടെ ഫോണില്‍ നിന്ന് മെസേജും ഫോട്ടോയും അയച്ചിരുന്നതിനാല്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതിയത്. ജൂണ്‍ 26നാണ് കൊലപാതകം. എന്നാല്‍, ഞായറാഴ്ചയാണ് വിവരം പുറത്തറിയുന്നത്.അയല്‍ക്കാരനായ ആരിഫ് എന്നയാളാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു.ആരിഫിന്റെ ശല്യം കാരണം ഒരിക്കല്‍ വീടുമാറിയെന്നും എന്നാല്‍, പുതിയ വീടും ഇയാള്‍ കണ്ടെത്തിയെന്നും ശിവാനിയുടെ പിതാവ് പറഞ്ഞു. ‘ആരിഫ് ഏറെക്കാലമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട 26ന് ഇത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ശിവാനി പറഞ്ഞു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മെസേജിന് മറുപടി വന്നു. താന്‍ ഹരിദ്വാറിലാണെന്നും ചൊവ്വാഴ്ച തിരിച്ചെത്തുമെന്നുമായിരുന്നു സന്ദേശം’-സഹോദരി ശ്വേത പറഞ്ഞു. ഞായറാഴ്ച ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ വ്യക്തി കുടുംബത്തെ അറിയിക്കുകയായിരുന്നു. ബന്ധു പോയി നോക്കിയപ്പോഴാണ് ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments